LATEST NEWS
മസ്കും സാം ആൾട്ട്മാനും നേർക്കുനേർ!ശതകോടീശ്വരന്മാരുടെ പോര് കോടതിയിലേക്ക്; ആ’രഹസ്യങ്ങൾ’ ഇനി പരസ്യമാകും

ടെക് ലോകം ഉറ്റുനോക്കുന്ന ഏറ്റവും വലിയ നിയമപോരാട്ടത്തിന് കലിഫോർണിയയിൽ തുടക്കമായി. ശതകോടീശ്വരനായ ഇലോൺ മസ്കും ഓപ്പൺ എഐ (OpenAI) മേധാവി സാം ആൾട്ട്മാനും തമ്മിലുള്ള തർക്കമാണ് കോടതിയിലെത്തിയത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുമെന്ന വാഗ്ദാനം ലംഘിച്ച് ഓപ്പൺ എഐ ഒരു കോർപ്പറേറ്റ് കമ്പനിയായി മാറിയെന്നാണ് മസ്കിന്റെ പ്രധാന ആരോപണം.കേവലം സാങ്കേതിക തർക്കങ്ങൾക്കപ്പുറം സിലിക്കൺ വാലിയിലെ അണിയറ രഹസ്യങ്ങളും വ്യക്തിബന്ധങ്ങളും ഈ കേസിൽ വിചാരണയ്ക്കിടെ പുറത്തുവരുമെന്നാണ് സൂചന. മസ്കിന്റെ കുട്ടികളുടെ അമ്മയും മുൻ ഓപ്പൺ എഐ ബോർഡ് അംഗവുമായ ഷിവോൺ സിലിസ് നൽകുന്ന സാക്ഷിമൊഴി ഇതിൽ നിർണ്ണായകമാകും. ഓപ്പൺ എഐയിലെ വിവരങ്ങൾ ചോർത്താൻ മസ്ക് സിലിസിനെ ഉപയോഗിച്ചിരുന്നോ എന്ന കാര്യത്തിൽ ജഡ്ജി വിശദമായ അന്വേഷണം നടത്തുന്നുണ്ട്.’റൈനോ കെറ്റമിൻ’ മുതൽ ബേസോസ് വരെയുള്ള തർക്കങ്ങൾ
Source link


