test del 3

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി വയോധികൻ‌; എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ചു


ഭുവനേശ്വർ ∙ ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി എംബിഎ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ. ഹോസ്റ്റലിനു സമീപം പലചരക്ക് കട നടത്തുന്ന ദീപക് പ്രധാൻ എന്നയാളെയാണ് ഇൻഫോ വാലി പൊലീസ് പിടികൂടിയത്. പീഡനത്തിനിരയായ പെൺകുട്ടിയെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അതീവ സുരക്ഷയുള്ള പെൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രതി എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും പൊലീസ് വിശദീകരണം തേടും. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് പൊലീസ് അറിയിച്ചു. 


Source link

Back to top button