test del 5 copy of del 3

മാലി പ്രതിരോധമന്ത്രി കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു; സൈനിക ഭരണകൂടത്തിനു കനത്ത പ്രഹരം


ബമാകോ ∙ മാലിയിൽ സൈനിക ഭരണകൂടത്തിനു കനത്ത പ്രഹരമേൽപ്പിച്ച് നടന്ന ഭീകരാക്രമണത്തിൽ പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള കിറ്റയിലെ സാദിയോ കാമറയുടെ വീടിനു നേരെ നടന്ന കാർ ബോംബ് സ്ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായി കുടുംബാംഗങ്ങളും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു.പ്രധാന നഗരങ്ങൾ പിടിച്ചടക്കുന്നതിലുപരി സൈന്യത്തിന്റെ ആത്മവിശ്വാസം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണങ്ങൾ നടക്കുന്നത്. തലസ്ഥാനമായ ബമാകോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനങ്ങൾ കടുത്ത ഭീതിയിലാണ്. വിമാനത്താവളത്തിനു സമീപമുള്ള സെനു ജില്ലയിലും സൈനിക താവളങ്ങളിലും സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചു. 


Source link

Back to top button