LIFESTYLE NEW

ചെറിയ തോട്ടങ്ങളിൽനിന്ന് പ്രതിവർഷം ലഭിച്ചിരുന്നത് 2 ലക്ഷം രൂപ,​ ഇന്ന് ലഭിക്കുന്നത് എത്രയെന്നറിയാമോ


കാലടി: കഠിനമായ വേനലും വേനൽമഴയുടെ കുറവും മൂലം കാലടിയിലെ ജാതിക്കർഷകർ കടുത്ത പ്രതിസന്ധി നേരിടുന്നു. ജാതികൃഷിക്ക് ധാരാളം വെള്ളം ആവശ്യമാണെന്നിരിക്കെ, കിണറുകൾ വറ്റിയതും ജലസേചനം തടസപ്പെട്ടതും കായ്ഫലങ്ങൾ വ്യാപകമായി കൊഴിയാൻ കാരണമായി. ചൂടുമൂലം ജാതിമരങ്ങളുടെ മുകൾഭാഗം നേർത്ത് ഒടിഞ്ഞുവീഴുന്നതായും കർഷകർ പറഞ്ഞു. വേനൽമഴ ലഭിക്കാത്തതാണ് ഉത്പാദനം ഇടിയാൻ പ്രധാന കാരണമെന്നാണ് കർഷകർ പറയുന്നത്.മുമ്പ് 5000 ജാതിക്ക ലഭിച്ചിരുന്ന മരത്തിൽനിന്ന് ഇത്തവണ 1000 എണ്ണം മാത്രമാണ് ലഭിക്കുന്നത്. ചെറിയ തോട്ടങ്ങളിൽനിന്ന് വർഷം 2 ലക്ഷം രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 25,​000 മുതൽ 40,​000 രൂപ വരെ മാത്രമാണ് വരുമാനം. കാലടിയിലെ ജാതി കർഷകനായ ആഗസ്തിക്ക് 35 വർഷം പഴക്കമുള്ള 28 കായ്ഫലമുള്ള ജാതിമരങ്ങളാണുള്ളത്. ഇത്തവണ ഉത്പാദനം വളരെ കുറവാണെന്ന് ആഗസ്തി പറയുന്നു.നിലവിലെ വിപണി വില കിലോവിന്നിലവിലെ വിപണി വില കിലോവിന്ജാതിക്ക തൊണ്ട് ഉൾപ്പെടെ 260 രൂപ


Source link

Back to top button