test del 3

അബ്ബാസ് അറഗ്ചി പാക്കിസ്ഥാനിൽ നിന്ന് റഷ്യയിലേക്ക്; യുഎസ് – ഇറാൻ ചർച്ച വീണ്ടും പ്രതിസന്ധിയിൽ


ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാനിലെ ഹ്രസ്വ സന്ദർശനത്തിനു ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി റഷ്യയിലേക്ക് തിരിച്ചു. ഒമാൻ സന്ദർശനത്തിനു പിന്നാലെ പാക്കിസ്ഥാനിലെത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ചർച്ച നടത്തി. അതേസമയം, അമേരിക്കൻ പ്രതിനിധികൾ നടത്താനിരുന്ന പാക്കിസ്ഥാൻ സന്ദർശനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതോടെ ചർച്ചകൾ പ്രതിസന്ധിയിലായി.‘‘ചർച്ചകൾക്കായി 18 മണിക്കൂർ വിമാനയാത്ര നടത്തുന്നതിൽ അർഥമില്ല. യുദ്ധത്തിൽ എല്ലാ നിയന്ത്രണങ്ങളും അമേരിക്കയുടെ കൈകളിലാണ്. അവർക്ക് എപ്പോൾ വേണമെങ്കിലും ഞങ്ങളെ വിളിക്കാം. എന്നാൽ വെറുതെ സംസാരിച്ചിരിക്കാൻ ഇനി ദീർഘദൂര യാത്രകൾക്ക് എന്റെ ആളുകളെ അയക്കില്ല’’– ട്രംപ് പറഞ്ഞു.


Source link

Back to top button