test del 1

കിലോയ്ക്ക് വില 250 രൂപയിലേക്ക് ; നേട്ടം കൊയ്യുന്നത് കർഷകരല്ല,​ ഇവരാണ്

കോട്ടയം: പശ്ചിമേഷ്യൻ യുദ്ധവും കടുത്ത വേനലിൽ ടാപ്പിംഗ് നിലച്ചതിനാൽ ചരക്കു ക്ഷാമം രൂക്ഷമായതും റബർ വിലയിൽ കുതിപ്പുണ്ടാക്കി. ഏറെക്കാലത്തിന് ശേഷം റബർ വില 250 രൂപയിലേക്ക് അടുക്കുകയാണ്. ആർ.എസ്.എസ് ഫോർ വില കിലോയ്‌ക്ക് 243 രൂപയായി. അടുത്ത ദിവസം തന്നെ വില 250 രൂപയിലെത്തിയേക്കും. രണ്ടു വർഷം മുമ്പാണ് ഷീറ്റ് വില 250ൽ എത്തിയത്. ബാങ്കോക്ക് വിപണിയിൽ ആർ.എസ്.എസ് ഫോർ വില 256 രൂപയാണ്.

ആഭ്യന്തര വിപണിയിൽ ചരക്കു ക്ഷാമം രൂക്ഷമായതിനാൽ വ്യവസായികൾ ഉയർന്ന വിലയിൽ വാങ്ങാൻ നിർബന്ധിതരായി. ഒട്ടുപാൽ, ലാറ്റക്സ് വിലയും വർദ്ധിച്ചു. ടാപ്പിംഗ് നിലച്ചതിനാൽ ഉയർന്ന വിലയുടെ പ്രയോജനം ചെറുകിട കർഷകർക്ക് ലഭിക്കുന്നില്ല. സ്റ്റോക്ക് ചെയ്ത വൻകിടക്കാർക്കാണ് നേട്ടം.

കുരുമുളകിന് തകർച്ച

കുരുമുളക് വില കഴിഞ്ഞ വാരം കിലോയ്‌ക്ക് എട്ടു രൂപ കുറഞ്ഞു. നാടൻ കുരുമുളകിന് ക്ഷാമമായതോടെഅന്തർ സംസ്ഥാന വ്യാപാരികളും ഉത്തരേന്ത്യൻ ലോബിയും ഒത്തു കളിച്ചാണ് വില ഇടിച്ചത്. വിളവെടുപ്പ് സീസണായതോടെ കർണാടകയിൽ കുരുമുളകിന് വില ഇടിഞ്ഞു . ഉത്തരേന്ത്യൻ മസാല കമ്പനികൾ അവിടെ നിന്ന് ചരക്ക് വാങ്ങി.

കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ— 7900 ഡോളർ

ബ്രസീൽ -6000 ഡോളർ

വിയറ്റ്നാം – 6400 ഡോളർ

ഇന്തോനേഷ്യ- 6900 ഡോളർ

ശ്രീലങ്ക- 7000 ഡോളർ


Source link

Back to top button