test del 1

എത്തുന്നത് വിദേശ രാജ്യങ്ങളിൽ നിന്ന് ,​ 300 മുതൽ 400 രൂപ വരെ വില

കൊടുങ്ങല്ലൂർ : കനത്ത ചൂടിൽ പഴവിപണിയിൽ വില പൊള്ളുന്നു. ആപ്പിളും ചെറുനാരങ്ങയും ഉൾപ്പെടെയുള്ളവയ്ക്ക് മൂന്ന് ഇരട്ടിയലധികമാണ് വില വർദ്ധിച്ചത്. തണ്ണിമത്തൻ, മുന്തിരി, പൈനാപ്പിൾ തുടങ്ങിയവയ്ക്കും വില കയറി. പഴവിപണിയിൽ മാമ്പഴത്തിനാണ് പ്രിയം. ഇത്തവണ മാമ്പഴത്തിന്റെ ലഭ്യത കൂടിയതിനാൽ വലിയ തോതിൽ വില ഉയരാതിരുന്നത് ആശ്വാസമായി. മുവാണ്ടൻ മാങ്ങ, പ്രിയൂർ മാങ്ങ, സിന്ദൂര തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മാങ്ങകൾ വിപണിയിൽ സുലഭമാണ്. ഇന്ത്യയിൽ സീസൺ അല്ലാത്തതിനാൽ വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ആപ്പിൾ വരുന്നത്. തുർക്കി, പോളണ്ട്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമെത്തുന്ന ആപ്പിളിന് 300 മുതൽ 400 രൂപ വരെയാണ് വില. കിലോ 60 രൂപയ്ക്ക് ലഭിച്ചിരുന്ന പൈനാപ്പിളിന് 120 വരെ വില ഉയർന്നു. കിലോ 20 രൂപ മുതൽ ലഭിച്ചിരുന്ന തണ്ണിമത്തന്റെ വില 40 രൂപയാണ്.
ഒരു മാസം മുമ്പ് ചെറുനാരങ്ങ വില നൂറു രൂപയായിരുന്നത് 240 രൂപയായി ഉയർന്നു. ഒരു നാരങ്ങയ്ക്ക് പത്ത് രൂപയോളം വില നൽകണം. കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലവസ്ഥാ വ്യതിയാനം വിളവെടുപ്പിനെ ബാധിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ജലക്ഷാമം കാരണം നാരങ്ങ ചെടികൾ ഉണങ്ങിപ്പോയത് സാഹചര്യം പ്രതികൂലമാക്കി. ചെറുനാരങ്ങ വില വർദ്ധിച്ചതോടെ ലൈം ജ്യൂസിന് കച്ചവടക്കാർ വില കൂട്ടി. വേനൽ ചൂടിന് ആശ്വാസം പകർന്ന് വഴിയോരങ്ങളിൽ വിവിധ പാനീയങ്ങളുടെ വിപണനവും സജീവമാണ്. കരിമ്പിൻ ജ്യൂസും നൊങ്ക് ജ്യൂസും വിപണിയിലുണ്ട്.

വില നിലവാരം


ആപ്പിൾ-300 മുതൽ 400 വരെ
പൈനാപ്പിൾ-120
തണ്ണിമത്തൻ-40
ചെറുനാരങ്ങ-240


Source link

Back to top button