test del 5 copy of del 3

‘ബാല പീഡകൻ, രാജ്യദ്രോഹി’; ലക്ഷ്യം വച്ചത് ട്രംപിനെയല്ല, ഉദ്യോഗസ്ഥരെ മാത്രമെന്ന് കോൾ അലൻ


വാഷിങ്ടൻ ∙ വൈറ്റ് ഹൗസിലെ അത്താഴവിരുന്നിടെ ഉണ്ടായ വെടിവയ്പ്പിൽ അറസ്റ്റിലായ പ്രതി കോൾ തോമസ് അലൻ, ആക്രമണത്തിനു മിനിറ്റുകൾക്ക് മുൻപ് കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശം പുറത്ത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ മാത്രമാണ് താൻ ലക്ഷ്യം വയ്ക്കുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റ് പുറത്തുവിട്ട സന്ദേശത്തിൽ പ്രതി വ്യക്തമാക്കുന്നു.ഹോട്ടൽ സുരക്ഷാ ഉദ്യോഗസ്ഥർ, ക്യാപിറ്റൽ പൊലീസ്, ഹോട്ടൽ ജീവനക്കാർ, അതിഥികൾ എന്നിവർ തന്റെ ലക്ഷ്യങ്ങളല്ലെന്ന് തോമസ് അലൻ പറയുന്നു. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെ അത്യാവശ്യമെങ്കിൽ മാത്രമേ നേരിടുകയുള്ളൂ എന്നും, സാധിക്കുമെങ്കിൽ മാരകമല്ലാത്ത രീതിയിലായിരിക്കും അവരെ തടയുകയെന്നും ഇയാൾ കുറിച്ചു. ആൾനാശം കുറയ്ക്കുന്നതിനായി തോക്കിൽ സ്ലഗുകൾക്ക് പകരം ബക്ക്‌ഷോട്ട്(Buckshot) ആണ് ഉപയോഗിക്കുന്നതെന്നും കോൾ അലൻ ആവശ്യപ്പെടുന്നു. 


Source link

Back to top button