test del 5 copy of del 3
കാറിൽ തട്ടിത്തെറിച്ച വെടിയുണ്ട, രക്തംതുപ്പി റീഗൻ; വെടിയേറ്റത് 2 പ്രസിഡന്റുമാർക്ക്, ചരിത്രം ആവർത്തിച്ച് ഹിൽട്ടൺ

വാഷിങ്ടൻ∙ വൈറ്റ്ഹൗസ് മാധ്യമ പ്രതിനിധികളുടെ സംഘടനയുടെ അത്താഴവിരുന്നിനിടെ വെടിവയ്പ്പുണ്ടായ ഹിൽട്ടൺ ഹോട്ടൽ അത്ര സുരക്ഷിതമായ സ്ഥലമല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെടിവയ്പ്പിനു പിന്നാലെ ഹോട്ടലിനു പുറത്തെത്തിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. 45 വർഷങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് നടന്ന മറ്റൊരു വെടിവയ്പ്പിന്റെ ഓർമപ്പെടുത്തലായിരുന്നു ട്രംപിന്റെ വാക്കുകൾ. 1981 മാർച്ച് 30ന് ജോൺ ഹിങ്ക്ലി ജൂനിയർ എന്നയാളാണ് ഹോട്ടലിൽ നിന്നും പുറത്തിറങ്ങുകയായിരുന്ന റീഗനെ വധിക്കാൻ ശ്രമിച്ചത്. .22 കാലിബർ റിവോൾവർ ഉപയോഗിച്ച് ഹിങ്ക്ലി ആറ് റൗണ്ട് വെടിയുതിർത്തു എന്നാണ് എഫ്ബിഐ രേഖകൾ. അതിൽ ഒരു വെടിയുണ്ട ലിമോസിൻ കാറിൽ തട്ടിത്തെറിച്ച് റീഗന്റെ നെഞ്ചിൽ തറച്ചു. അദ്ദേഹം രക്തം തുപ്പാൻ തുടങ്ങിയപ്പോഴാണ് പരുക്കേറ്റ വിവരം പുറംലോകം അറിഞ്ഞത്.വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകരുടെ അസോസിയേഷന്റെ വാർഷിക അത്താഴ വിരുന്നിൽ ട്രംപ് പങ്കെടുക്കുമ്പോഴാണ് വെടിവയ്പ്പുണ്ടായത്. വിരുന്നിനിടെ പെട്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഹാളിലേക്ക് ഇരച്ചുകയറി. എല്ലാവരോടും താഴെ കിടക്കാൻ അവർ നിർദേശിച്ചു. ട്രംപിനെ വേദിയിൽ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 31കാരനായ കോൾ തോമസ് അലൻ ആണ് ആക്രമണം നടത്തിയത്. ഒരു സീക്രട്ട് സർവീസ് ഏജന്റിന് പരുക്കേറ്റു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവരുൾപ്പെടെയുള്ളവർ വേദിയിൽ ഉണ്ടായിരുന്നപ്പോഴാണ് വെടിവയ്പ്പ് നടന്നത്. അക്രമിയെ സുരക്ഷാ ജീവനക്കാർ കീഴടക്കി. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
Source link


