CINEMA
ഡോണ്ട് ട്രബിൾ ദ ട്രബിൾ ഹൈദരാബാദിൽ, തെലുങ്കിൽ നായകനായി ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ നായകനായി നവാഗതനായ ശശാങ്ക് യെലെതി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രം ഡോണ്ട് ട്രബിൾ ദ ട്രബിൾ ഹൈദരാബാദിൽ പുരോഗമിക്കുന്നു. തെലുങ്കിൽ ഇതാദ്യമായി ഫഹദ് നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് എസ്.എസ്. രാജ മൗലിയുടെ മകൻ എസ്.എസ്. കാർത്തികേയ ആണ്. എസ്.എസ്. രാജമൗലി ആണ് ചിത്രം അവതരിപ്പിക്കുന്നത്. ബാഹുബലിയുടെ നിർമ്മാതാക്കളായ അർക മീഡിയ വർക്സും കാർത്തികേയുടെ ഷോവിംഗ് ബിസിനസ് എന്ന ബാനറും ചേർന്നാണ് നിർമ്മാണം.
കാർത്തികേയയുടെ കരിയറിൽ ആദ്യമായി വിതരണത്തിനെടുത്തത് മലയാള സിനിമയായ പ്രേമലുവിന്റെ തെലുങ്ക് പതിപ്പായിരുന്നു. പ്രേമലുവിന്റെ നിർമ്മാതാക്കളിൽ ഒരാളാണ് ഫഹദ്. സന്ദീപ് പ്രദീപ് നായകനായ എക്കോയിൽ കുര്യച്ചൻ എന്ന കഥാപാത്രത്തെ നിഗൂഡതകൾ കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരുടെ കൈയടി നേടിയ ബോളിവുഡ് താരം ആണ് സൗരവ് സച്ച് ദേവ് ആണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. അല്ലു അർജുൻ ചിത്രം പുഷ്പ 2വിൽ ഹമീദ് എന്ന കഥാപാത്രമായും രൺബീർ സിംഗ് ചിത്രം അനിമലിൽ ആബിദ് ഹഖ് എന്ന കഥാപാത്രമായും സൗരവ് തിളങ്ങി. ബൻവാർ സിംഗ് ഷെഖാവത്ത് എന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായി മൊട്ടയടിച്ച ലുക്കിൽ ഗംഭീര മെക്കോവറിൽ ആണ് ഫഹദ് ഫാസിൽ പുഷ്പ 2വിൽ എത്തിയത്.മലയാള താരം ദിവ്യപിള്ള ആണ് മറ്റൊരു പ്രധാനതാരം. ഫഹദ് ഫാസിൽ നായകനായ അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം ആണ് ദിവ്യപിള്ള. ദിവ്യ പിള്ള വീണ്ടും ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുണ്ട്.എസ്.എസ്. കീരവാണിയുടെ മകൻ കാലഭൈരവ ആണ് ചിത്രത്തിന് സംഗീതം.
Source link


