LATEST NEWS
രണ്ടര മണിക്കൂറോളം പൊട്ടിത്തെറികളുടെ പരമ്പര, വെടിക്കെട്ടുപുരകൾ ചിതറിത്തെറിച്ചത് 100 മീറ്ററിലേറെ

തൃശൂർ ∙ ഇന്നലെ ഉച്ച കഴിഞ്ഞ് 3.20ന് ആയിരുന്നു നാടിനെ നടുക്കിയ പൊട്ടിത്തെറികളുടെ പരമ്പര. മുണ്ടത്തിക്കോട് കുട്ടംകുളം പാടത്തിനു നടുവിൽ തുരുത്തിനു സമാനമായ അഞ്ചേക്കർ പറമ്പിലായി 8 പുരകളിലായിട്ടായിരുന്നു വെടിക്കെട്ടു നിർമാണം. തൃശൂർ പൂരത്തിന്റ സാംപിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടി കുഴിമിന്നൽ, ഗുണ്ട്, ഡൈന, പലതരം അമിട്ടുകൾ, മാലപ്പടക്കം തുടങ്ങിയവ നിർമിച്ചു പല പുരകളിലായി സൂക്ഷിച്ചിരുന്നു.എന്നാൽ, വെടിക്കെട്ടുപുര സ്ഥിതി ചെയ്യുന്ന പറമ്പിന്റെ പരിസരത്തേക്ക് അടുക്കാൻ കഴിയാത്തവിധം കുഴിമിന്നലും ഡൈനയും രണ്ടര മണിക്കൂറോളം തുടർച്ചയായി പൊട്ടി. പാടത്തുകൂടി ഫയർ എൻജിനുകളെത്തിച്ചു ഘട്ടംഘട്ടമായി വെള്ളം ചീറ്റിച്ച് അപകടസാധ്യത കുറച്ചശേഷം 6 മണിയോടെയാണ് രക്ഷാപ്രവർത്തകർക്ക് ഉള്ളിൽ കടക്കാൻ കഴിഞ്ഞത്. ആറരയോടെ തീ നിയന്ത്രണവിധേയമാക്കി.സൂചന പരുക്കേറ്റയാളുടെ മൊഴിയിൽ
Source link


