test del 5 copy of del 3

ഐപിഎലിന് ഇടം ചൂതുകളിക്കും സിഗരറ്റിനുമൊപ്പം; മാറ്റണമെന്ന് ടീമുകൾ, കൗൺസിൽ കനിഞ്ഞാൽ നികുതി പാതിയാകും


ഇന്ത്യൻ ക്രിക്കറ്റിലെ ‘കുട്ടി’ മാമാങ്കമായ ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) മത്സരങ്ങളെ ജിഎസ്ടി കൗൺസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 40% നികുതി സ്ലാബിൽ. സിഗരറ്റും പുകയിലും ചൂതുകളിയും കാസിനോയും പോലെ ഉപയോഗം നിരുത്സാഹപ്പെടുത്തേണ്ട ഉൽപന്ന/സേവനങ്ങൾ അടങ്ങിയ ഈ വിഭാഗത്തിൽ ഐപിഎലിനെ ഉൾപ്പെടുത്തിയത് ശരിയായില്ലെന്നും ഇത് രാജ്യത്തെ കായികമേളകളുടെ പ്രതിച്ഛായയെയും വളർച്ചയെയും ബാധിക്കുമെന്നും ഐപിഎൽ ടീമുകൾ ചൂണ്ടിക്കാട്ടി.സ്ലാബ് മാറ്റണമെന്ന ആവശ്യം ജിഎസ്ടി കൗൺസിൽ പരിഗണിച്ചാൽ ടിക്കറ്റ് നിരക്ക് കുത്തനെ കുറയും. ഇത് കൂടുതൽ പേരെ സ്റ്റേഡിയത്തിലേക്ക് ആകർഷിക്കും. ആഗോളതലത്തിൽ കായികരംഗത്ത് മത്സരക്ഷമത മെച്ചപ്പെടുത്താനും നികുതി കുറയേണ്ടത് അനിവാര്യമാണെന്ന് ടീമുകൾ ചൂണ്ടിക്കാട്ടുന്നു.


Source link

Back to top button