test del 5 copy of del 3
ഹൗസ് ബോട്ടുകളിലെ ജലമലിനീകരണം; സർട്ടിഫിക്കറ്റ് ഇല്ലാത്തവ സർവീസ് നടത്തുന്നുണ്ടോയെന്നു പരിശോധന തുടങ്ങി

ആലപ്പുഴ ∙ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാത്ത ഹൗസ്ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടോയെന്നു കണ്ടെത്താൻ തുറമുഖ വകുപ്പ് അധികൃതർ പരിശോധന തുടങ്ങി. മാലിന്യം പൂർണമായും സംസ്കരിക്കാത്ത ഹൗസ്ബോട്ടുകൾ 19ന് ശേഷം വേമ്പനാട്ടു കായലിൽ സർവീസ് നടത്തരുതെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണു പരിശോധന തുടങ്ങിയത്. ഇന്നലെ ഉദ്യോഗസ്ഥരുടെ ഒരു സംഘമാണു പരിശോധന നടത്തിയത്. രേഖകൾ ഇല്ലാത്ത ഒരു ഹൗസ്ബോട്ട് കണ്ടെത്തി യാഡിലേക്കു മാറ്റി. ഇതിന്റെ നടപടികൾക്കു സമയം എടുത്തതിനാൽ മറ്റു ഹൗസ്ബോട്ടുകൾ പരിശോധിക്കാനായില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഹൗസ്ബോട്ടുകളിലെ ശുചിമുറി മാലിന്യവും അടുക്കളയിൽ നിന്നുള്ള മലിനജലവും മറ്റും സംസ്കരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു. വേമ്പനാട് തടാകം, പുന്നമട കായൽ എന്നിവയെ പാരിസ്ഥിതിക നാശത്തിലേക്കു പോകുകയാണെന്നു ആലപ്പുഴയിലെ കായലുകൾ മലിനമാകുന്നത് സംബന്ധിച്ച് പഠനം നടത്തിയ പുന്നപ്ര കാർമൽ എൻജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ ജോസ്ന ഫിലിപ്. വേമ്പനാട് തടാകത്തിനു വഹിക്കാവുന്ന അധികം ഹൗസ് ബോട്ടുകളാണ് ഇപ്പോഴുള്ളത്. ഇതെല്ലാം കൂടി പുറത്തേക്ക് തള്ളുന്ന മാലിന്യം കായൽ ജലത്തിന്റെ നിറം വരെ മാറ്റി. ഇതു വിജയിച്ചാൽ കൂടുതൽ ബോട്ടുകളിൽ ഈ സംവിധാനം ഒരുക്കാൻ 6 മാസത്തെ സാവകാശം മലിനീകരണ നിയന്ത്രണ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.വിനോദ് പറഞ്ഞു. ബോർഡ് തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഹൗസ്ബോട്ട് ഓണേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ പുതിയ എസ്ടിപി പ്ലാന്റ് സി ബ്ലോക്കിൽ സജ്ജമാക്കുന്നുണ്ട്. ഇതു പ്രവർത്തിച്ചു തുടങ്ങുമ്പോൾ ശുചിമുറി മാലിന്യം സംസ്കരിക്കാൻ ഇടമാകുമെന്നും അറിയിച്ചു.
Source link


