test del 5 copy of del 3

12.5 കോടിയുടെ റവന്യു ടവർ എന്നു തുറക്കും? നിർമാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക്


ശാസ്താംകോട്ട ∙ പ്രധാന സർക്കാർ ഓഫിസുകളെ, കുന്നത്തൂർ താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ട ജംക്‌ഷനിൽ കേന്ദ്രീകരിക്കാനും അതിലൂടെ ജനങ്ങൾക്കു സേവനങ്ങൾ വേഗത്തിൽ ലഭിക്കുന്നതും ലക്ഷ്യമിട്ട് ആരംഭിച്ച റവന്യു ടവറിന്റെ നിർമാണം ഇഴയുന്നു. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കി മാർച്ചിൽ ഉദ്ഘാടനം നടത്തുമെന്ന പ്രഖ്യാപനം പാഴായി. സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാനുള്ള ജാഗ്രത ഭരണ – ഉദ്യോഗസ്ഥ തലങ്ങളിൽ ഉണ്ടായില്ലെന്നാണു പരാതി. കെട്ടിട നിർമാണം എത്രനാൾ നീണ്ടു പോകുമെന്നും വ്യക്തതയില്ല.ആദ്യഘട്ടം എന്ന നിലയ്ക്കനുവദിച്ച 7.5 കോടി രൂപയുടെ പദ്ധതിയിൽ 2 നിലകൾ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടത്. 2ാം ഘട്ട നിർമാണത്തിനു തുക അനുവദിക്കാനുള്ള പ്രാരംഭ നടപടികൾ പോലും ആയിട്ടില്ല. ശാസ്താംകോട്ട ജംക്‌ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ തടാകതീരത്തെ കുന്നിൻ മുകളിലെ പഴയ കെട്ടിടത്തിലാണു നിലവിൽ സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. മൂന്നര പതിറ്റാണ്ട് പഴക്കമുള്ള കാലഹരണപ്പെട്ട കെട്ടിടമാണിത്. വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിലേക്ക് ഒന്നുകിൽ സ്വന്തം വാഹനത്തിലെത്തണം അല്ലെങ്കിൽ ജംക്‌ഷനിൽ ബസിറങ്ങി നടക്കണം. ഇതൊന്നുമല്ലെങ്കിൽ ഓട്ടോറിക്ഷകളെ ആശ്രയിക്കണം.


Source link

Back to top button