test del 5 copy of del 3

തെരുവിൽ അപ്രതീക്ഷിത അതിഥി; ‘ജാൽമുറി’ ആസ്വദിച്ച്, സെൽ‌ഫിയെടുത്ത് പ്രധാനമന്ത്രി


കൊൽക്കത്ത∙ നാല് തിരഞ്ഞെടുപ്പ് റാലികൾക്ക് ശേഷം, ബംഗാളിന്റെ പ്രിയപ്പെട്ട തെരുവ് ഭക്ഷണമായ ‘ജാൽമുറി’ ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരുവിലെ ചെറിയ കടയ്ക്കു സമീപം കുറച്ച് സമയം ചെലവഴിച്ച അദ്ദേഹം അവിടെ തടിച്ചുകൂടിയ നാട്ടുകാർക്ക് ജാൽമുറി വിതരണം ചെയ്തു. അവരോട് സംവദിച്ചു. പൊരി കൊണ്ട് ഉണ്ടാക്കുന്ന വിഭവമാണ് ജാൽമുറി.സ്ത്രീകൾക്ക് സംവരണ ആനുകൂല്യം ലഭിക്കുമെന്ന് ഉറപ്പാക്കാൻ 2029 മുതൽ ബിജെപി ശ്രമിച്ചപ്പോൾ തൃണമൂൽ അതിനെ പാർലമെന്റിൽ എതിർത്തുവെന്ന് അദ്ദേഹം ആരോപിച്ചു. ബംഗാളിലെ 33% സ്ത്രീകൾ എംഎൽഎമാരും എംപിമാരുമാകുന്നത് തടയാൻ തൃണമൂൽ വഞ്ചനയും തന്ത്രങ്ങളും പ്രയോഗിച്ചു. ഇതിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകൾ അവരെ ശിക്ഷിക്കണം. ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുക എന്നതാണ് ബിജെപിയുടെ മുൻഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു.


Source link

Back to top button