test del 5 copy of del 3

വോട്ടിനു പണം: ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു; അടുത്ത ആഴ്ച റിപ്പോർട്ട് നൽകും


പാലക്കാട് ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടറെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ മൊഴി ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടി രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖ്, യുഡിഎഫ് കണ്ണാടി മണ്ഡലം കൺവീനർ എ.വിനേഷ്, മൊബൈൽ ഫോണിൽ ദൃശ്യം ചിത്രീകരിച്ച മുഹമ്മദ് ഷാ, യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികളുടെ ചീഫ് ഇലക്‌ഷൻ ഏജന്റുമാരായ സി.ബാലൻ, കെ.കൃഷ്ണൻകുട്ടി, മാധ്യമ പ്രവർത്തകർ, സംഭവ സമയം ശോഭ സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്ന പാലക്കാട് നഗരസഭ മുൻ അധ്യക്ഷ പ്രമീള ശശിധരൻ ഉൾപ്പെടെയുള്ളവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്.


Source link

Back to top button