test del 5 copy of del 3
സ്വർണവില ഹോർമുസിൽ തട്ടി മേലോട്ട്; പവൻ വീണ്ടും 1.14 ലക്ഷം ഭേദിച്ചു, ‘$5000’ കടക്കാൻ രാജ്യാന്തര വില

സ്വർണവില കേരളത്തിൽ വീണ്ടും കുതിപ്പിന്റെ ട്രാക്ക് പിടിച്ചു. ഹോർമുസ് കടലിടുക്ക് ‘താൽക്കാലികമായി’ തുറക്കാനുള്ള ഇറാന്റെ തീരുമാനത്തിന് പിന്നാലെ, രാജ്യാന്തര വിലയിലുണ്ടായ മുന്നേറ്റമാണ് കേരളത്തിലും അലയടിക്കുന്നത്. രാവിലെ ഗ്രാമിന് 75 രൂപ വർധിച്ച് 14,280 രൂപയായി. പവൻവില 600 രൂപ ഉയർന്ന് 1,14,240 രൂപ.‘5000’ കടന്നാൽ കേരളത്തിലെ വിലയെത്ര?പക്ഷേ, ഇറാനുമേൽ ആണവ ഡീലിനായി യുഎസ് പ്രസിഡന്റ് ട്രംപ് പിടിമുറുക്കുന്നുണ്ട്. ഹോർമുസ് കടലിടുക്ക് തൽക്കാലത്തേക്ക് മാത്രമാണ് തുറന്നതെന്ന് ഇറാൻ പറഞ്ഞതും ആശങ്ക ഉയർത്തുന്നു. പാക്കിസ്ഥാനിൽ വൈകാതെ യുഎസ്-ഇറാൻ പ്രതിനിധികൾ തമ്മിൽ വീണ്ടും നടക്കുന്ന ചർച്ചയും പൊളിഞ്ഞാല് എണ്ണവില വീണ്ടും കുതിപ്പാരംഭിക്കും. ഇത് സ്വർണവിലയെ താഴ്ത്തും.
Source link


