test del 5 copy of del 3

റുഖിയ കൂടെപ്പോയത് കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ; അന്ത്യയാത്രയിലും കൂട്ടുപിരിയാതെ…


മലപ്പുറം∙ പുതിയ വീട്ടിൽ താമസം ആരംഭിച്ച് റമസാനും പെരുന്നാളും ആഘോഷിച്ച ആ കുടുംബത്തിന്റെ സന്തോഷമാകെ ഒറ്റ നാൾ കൊണ്ടു പൊലിഞ്ഞുപോയതിന്റെ നടുക്കത്തിലാണ് നാട്. വാൽപാറയിലെ വാഹനാപകടത്തിൽ പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകൻ അബ്ദുൽ മജീദും ഭാര്യ റുഖിയയും മരിച്ചതോടെ ആ വീടും കണ്ണീർക്കാഴ്ചയായി. ഇരുകണ്ണുകൾക്കും കാഴ്ചശക്തിയില്ലാത്ത മജീദ് മാഷ്, കുട്ടികൾക്കും നാട്ടുകാർക്കും അതിജീവനത്തിന്റെ ഉജ്വല മാതൃകയായിരുന്നു. അകക്കണ്ണിന്റെ വെളിച്ചം കൊണ്ട് വിദ്യാർഥികളുടെ ജീവിതത്തിൽ പ്രകാശം വിതച്ച അദ്ദേഹം സഹപ്രവർത്തകർക്കും നാട്ടുകാർക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു. 


Source link

Back to top button