test del 5 copy of del 3
പാർട്ടിക്ക് അയച്ച കത്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകി, അസത്യങ്ങൾ പ്രചരിപ്പിച്ച് പുറത്ത് ചാടിക്കാൻ ശ്രമിക്കുന്നു: നിജേഷ് അരവിന്ദ്

കോഴിക്കോട് ∙ പാർട്ടിക്ക് നൽകിയ കത്ത് മാധ്യമങ്ങൾക്ക് ചോർത്തിയെന്ന ആരോപണവുമായി കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്. പാർട്ടിയിൽ നിന്നു തന്നെ പുകച്ച് പുറത്തുചാടിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അസത്യങ്ങൾ പ്രചരിപ്പിച്ച് ആടിനെ പട്ടിയാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും നിജേഷ് അരവിന്ദ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചെന്ന വാർത്തകൾ സംബന്ധിച്ചാണ് നിജേഷിന്റെ പ്രതികരണം. കോൺഗ്രസുകാരനായി തുടരും. തിരുത്തേണ്ടത് തിരുത്തി തന്നെ പോകണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും നിജേഷ് വ്യക്തമാക്കി.
Source link


