test del 5 copy of del 3

‘2029 ലെ തിരഞ്ഞെടുപ്പിലും ജയിച്ച് ഭരണം നിലനിർത്താൻ ബിജെപിയുടെ ഗൂഢതന്ത്രം, ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമം’


ന്യൂഡൽഹി ∙ 2029 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തുടർഭരണം ഉറപ്പാക്കുക എന്നതാണെന്ന് വനിതാ സംവരണവും ലോക്സഭാ– നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയവും സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഫ്രാൻസിസ് ജോർജ് എംപി. ലോക്സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള നിയമം അനുസരിച്ച് 2026 ലെ സെൻസസിന് ശേഷം രൂപീകരിക്കുന്ന മണ്ഡല പുനർ വിഭജന കമ്മിഷനാണ് വിഭജനം നടത്തേണ്ടത്. ഇത് ഭേദഗതി ചെയ്ത് ഏത് വർഷത്തെ കണക്ക് അനുസരിച്ച് വേണമെന്ന് ലോക്സഭയ്ക്ക് തീരുമാനിക്കാമെന്ന ഭേദഗതി കൊണ്ടു വരാൻ ശ്രമിക്കുന്നത് ജനാധിപത്യത്തെ അട്ടിമറിക്കാനാണ്. ലോക്സഭയിലും നിയമസഭകളിലും 33% സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യാനുള്ള ഭേദഗതി 2023ൽ എല്ലാവരുടെയും പിന്തുണയോടെ പാസാക്കിയിട്ടുള്ളതാണ്. ഇത് നടപ്പാക്കുവാൻ ശ്രമിക്കുന്നതിനു പകരം സീറ്റുകളുടെ എണ്ണം 50 ശതമാനം കൂട്ടണമെന്ന് വാശിപിടക്കുന്നത് ബിജെപിയുടെ ഗൂഢതന്ത്രമാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.ഇപ്പോൾ നടന്നു വരുന്ന സെൻസസ് പൂർത്തിയാകുമ്പോൾ ദലിത്, പിന്നോക്ക വിഭാഗങ്ങളുടെ യഥാർഥ കണക്ക് കൂടി ലഭ്യമാകും. ഈ കണക്കെടുപ്പിനു ശേഷം മണ്ഡല വിഭജനം നടത്തിയാൽ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെയും ആ വിഭാഗത്തിൽ പെട്ട സ്ത്രീകളുടെയും സംവരണം ഉറപ്പാക്കുവാനും സാധിക്കും. ഇതൊന്നും കണക്കിലെടുക്കാതെ തികച്ചും രാഷ്ട്രീയ ലക്ഷ്യം മാത്രം വച്ചു കൊണ്ടുള്ള നീക്കങ്ങൾ ജനാധിപത്യത്തിന് അപമാനമാണെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി.


Source link

Back to top button