LIFESTYLE

വീടിനുള്ളിലെ ചെടികൾ പെട്ടെന്ന് വാടി പോകുന്നുണ്ടോ? ഇൻഡോർ പ്ലാന്റുകൾ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


വീടിന്റെ ഭംഗി കൂട്ടാനും മനസ്സിന് ഉന്മേഷം നൽകാനും ഇൻഡോർ പ്ലാന്റുകൾ മികച്ചൊരു തിരഞ്ഞെടുപ്പാണ്. ലിവിങ് റൂമിലോ ഡൈനിങ് ടേബിളിലോ ബെഡ്റൂമിന്റെ ഒരു കോണിലോ പച്ചപ്പിന്റെ സാന്നിധ്യം വീടിന് പ്രത്യേക ഭംഗി നൽകും. ഇന്ന് ചെറിയ ബജറ്റിൽ പോലും പലതരം ഇൻഡോർ പ്ലാന്റുകൾ ഓൺലൈനിലും നഴ്സറികളിലും ലഭ്യമാണ്. എന്നാൽ വീട്ടിനുള്ളിൽ കൊണ്ടുവന്ന ചെടികൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ കരിഞ്ഞുപോകുകയോ ഇലകൾ മഞ്ഞനിറമാകുകയോ ചെയ്യുന്നത് പലരുടെയും പരാതിയാണ്. ശരിയായ പരിചരണം നൽകിയാൽ ഇൻഡോർ പ്ലാന്റുകൾ വർഷങ്ങളോളം ആരോഗ്യത്തോടെ വളർത്താനാകും.ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കുമ്പോൾതുടക്കക്കാർക്ക് പരിപാലിക്കാൻ എളുപ്പമുള്ള ചെടികളാണ് തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് സ്നേക്ക് പ്ലാന്റ്, മണി പ്ലാന്റ്, പീസ് ലില്ലി തുടങ്ങിയവ കുറഞ്ഞ പരിചരണത്തിൽ വളരുന്ന ഇൻഡോർ പ്ലാന്റുകളാണ്.വെള്ളം അധികമാകരുത്ഇൻഡോർ പ്ലാന്റുകൾ നശിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമിതമായി വെള്ളം നൽകുന്നതാണ്. എല്ലാ ദിവസവും വെള്ളമൊഴിക്കേണ്ടതില്ല. മണ്ണിന്റെ മുകളിലെ ഭാഗം വരണ്ടതായി തോന്നുമ്പോൾ മാത്രം വെള്ളം നൽകുന്നതാണ് നല്ലത്. വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ചട്ടിയുടെ അടിയിൽ ഡ്രെയിനേജ് ഹോൾ ഉണ്ടായിരിക്കണം.


Source link

CINEMA

CINEMA

Back to top button