CINEMA
കര്‍ഷകര്‍ക്ക് 9000, വീട്ടമ്മമാര്‍ക്ക് 2000 വീതം; വാരിക്കോരി കൊടുക്കുമെന്ന് വാഗ്ദാനം

ചെന്നൈ: തമിഴ്‌നാട്ടില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രി ജെ.പി. നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമ ആനുകൂല്യങ്ങള്‍, ഭരണപരിഷ്‌കരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍. കെ.അണ്ണാമലൈയും മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ഓരോ കുടുംബത്തിനും ഒറ്റത്തവണ 10,000 രൂപ സഹായം, വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2,000 രൂപ എന്നിവയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.
Source link


