CINEMA

നാട്ടിലേക്ക് പോയ ബംഗാളികൾ അതേവേഗത്തിൽ കേരളത്തിൽ തിരിച്ചെത്തും; അത്യുഗ്രൻ വഴിയൊരുക്കിയത് കമ്പനികൾ


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബംഗാൾ സ്വദേശികൾ കൂട്ടമായി നാട്ടിലേക്ക് പോയിത്തുടങ്ങി. ഇതോടെ ട്രെയിനുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. വിമാനടിക്കറ്റുകൾ ഉൾപ്പെടെ കിട്ടാത്ത സ്ഥിതിയായി. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ നൂറിലധികം ടൂറിസ്റ്റ് ബസുകളാണ് ബംഗാളിലേക്ക് വോട്ടർമാരുമായി സഞ്ചരിക്കുന്നത്. ഏപ്രിൽ 23നാണ് ബംഗാളിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 29നാണ് രണ്ടാം ഘട്ടം. ട്രെയിൻ ടിക്കറ്റുകൾ കിട്ടാതെ ബുദ്ധിമുട്ടുകയാണ് പല യാത്രക്കാരും. ദിവസവും സർവീസ് നടത്തുന്ന കന്യാകുമാരി- ദിബ്രുഗഡ് വിവേക് എക്‌സ്‌‌പ്രസിൽ ടിക്കറ്റ് കിട്ടാനില്ല. വിവേക് എക്‌സ്‌പ്രസ് കൂടാതെ ഏതാനും പ്രതിവാര ട്രെയിനുകൾ മാത്രമാണ് ബംഗാളിലേക്കുള്ളത്. തിരക്കു പരിഗണിച്ച് ഇന്നലെ നാഗർകോവിലിൽ നിന്നു ഷാലിമാറിലേക്ക് റെയിൽവേ സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. ഇന്ന് തിരുവനന്തപുരം നോർത്ത്- സാന്ദ്രഗച്ചി സ്‌പെഷ്യൽ ഉണ്ടെങ്കിലും ടിക്കറ്റുകൾ നേരത്തെ തന്നെ വിറ്റുതീർന്നു.


Source link

Back to top button