test del 5 copy of del 3

എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് മൂന്നാം വാരം; ഹയര്‍സെക്കന്‍ഡറി മേയ് 25ന്


തിരുവനന്തപുരം∙ എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മൂല്യനിര്‍ണയം ഏപ്രില്‍ 16ന് തുടങ്ങി മേയ് 2ന് അവസാനിക്കും. ആകെ 4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം മേയ് 25നും പ്രഖ്യാപിക്കും. ഗള്‍ഫ് കേന്ദ്രങ്ങളില്‍ മാര്‍ച്ചിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. 2026 ജൂണ്‍ ഒന്നിന് സ്‌കൂള്‍ പ്രവേശനോത്സവം നടക്കും. ഒന്നാം ക്ലാസ്സ് പ്രവേശനം മേയ് 22 മുതല്‍ നടത്തും. ഒന്നു മുതല്‍ എട്ട് വരെ യൂണിഫോം, പാഠപുസ്തകം എന്നിവ സൗജന്യമായി നല്‍കും. ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരി പണമോ വാങ്ങാന്‍ പാടില്ല. അണ്‍ എയ്ഡഡ് സ്‌കൂളിനും വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി. പിടിഎ ഫണ്ട് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പാലിക്കണം. അവധിക്കാലത്ത് സ്‌പെഷല്‍ ക്ലാസുകള്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ നടക്കേണ്ടിയിരുന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും റദ്ദ് ചെയ്തു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികളുടെ ഒന്നാം വര്‍ഷ തിയറി പരീക്ഷയുടെ മാര്‍ക്ക് രണ്ടാം വര്‍ഷ തിയറി പരീക്ഷയുടെ മാര്‍ക്കായി പരിഗണിക്കും. അതോടൊപ്പം രണ്ടാം വര്‍ഷം ലഭ്യമായ സിഇ, പ്രാക്ടിക്കല്‍ എന്നീ മാര്‍ക്കുകളും ചേര്‍ത്ത് റിസള്‍ട്ട് നല്‍കും. പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങള്‍ക്ക് ഒന്നാം വര്‍ഷ തിയറി പരീക്ഷയുടെ മാര്‍ക്ക് രണ്ടാം വര്‍ഷ തിയറി പരീക്ഷയുടെ മാര്‍ക്കായും അതോടൊപ്പം സിഇ മാര്‍ക്കും ചേര്‍ത്ത് റിസള്‍ട്ട് നല്‍കും. ഇതില്‍ തൃപ്തരല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് 2026 ജൂണില്‍ നടക്കുന്ന രണ്ടാം വര്‍ഷ സേ / ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒന്നാം ചാന്‍സായി പരിഗണിച്ച് പരീക്ഷയെഴുതുന്നതിന് അവസരം നല്‍കും. കേരളത്തില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്ക് ഗള്‍ഫില്‍ പോയി തിരികെ വരാന്‍ കഴിയാത്ത രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഒറിജിനല്‍ ഹാള്‍ ടിക്കറ്റ്, വീസ, പാസ്പോര്‍ട്ട് എന്നിവയുടെ പ്രിന്‍സിപ്പൽ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഗള്‍ഫില്‍ നിന്ന കാലയളവില്‍ ഏതൊക്കെ പരീക്ഷയാണ് എഴുതാതിരുന്നത് എന്ന പ്രിന്‍സിപ്പലിന്റെ വ്യക്തമായ സാക്ഷ്യപത്രവും ഹാജരാക്കിയാല്‍ ഗള്‍ഫ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന രീതിയില്‍ മാര്‍ക്ക് നല്‍കി ഫലം തയാറാക്കും.


Source link

Back to top button