CINEMA

നടൻ അനൂപ് മേനോൻ മൂപ്പൻസ് സോളാർ ബ്രാൻഡ് അംബാസഡർ


കൊച്ചി: കേരളത്തിലെ സൗരോർജ്ജരംഗത്ത് 14വർഷത്തെ പരിചയസമ്പത്തുള്ള മൂപ്പൻസ് സോളാറിന്റെ ബ്രാൻഡ് അംബാസഡറായി നടൻ അനൂപ് മേനോനെ നിയമിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് പുതിയ ബ്രാൻഡ് അംബാസഡറെ അവതരിപ്പിച്ചത്. കേരളത്തിൽ പുതിയ ഡീലർമാരെയും ഫ്രാഞ്ചൈസികളെയും ക്ഷണിക്കുന്നതിന്റെ ഉദ്ഘാടനവും സംവിധായകൻ ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത് അനൂപ് മേനോൻ, ബാലതാരം ദേവനന്ദ എന്നിവർ അഭിനയിക്കുന്ന പുതിയ പരസ്യചിത്രത്തിന്റെ ലോഞ്ചും ഇതോടൊപ്പം നടന്നു.
2012ൽ പ്രവർത്തനം ആരംഭിച്ച മൂപ്പൻസ് 60 മെഗാവാട്ടിന് മുകളിൽ പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയാണ് ഈ മേഖലയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായത്. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അന്താരാഷ്ട്ര തലത്തിൽ മാലദ്വീപിലും മൂപ്പൻസ് സോളാർ പദ്ധതികൾ ചെയ്യുന്നുണ്ട്.


Source link

Back to top button