test del 5 copy of del 3
‘ഭീകരർക്ക് ബിരിയാണി നൽകി സൽക്കരിച്ചു, അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ തലകീഴായി കെട്ടിത്തൂക്കും’

കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും കോൺഗ്രസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം അവർക്ക് ബിരിയാണി നൽകി സൽക്കരിക്കുകയായിരുന്നു കോൺഗ്രസും മമതയുമെന്നാണ് അമിത് ഷായുടെ കുറ്റപ്പെടുത്തൽ. ബംഗാളിലെ പശ്ചിം ബർധമാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ബംഗാളിലെ സിൻഡിക്കേറ്റുകൾക്കും അഴിമതിക്കുമെതിരെ ബിജെപി ശക്തമായ നടപടിയെടുക്കുമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തു. മമത സർക്കാരിനോട് വിടപറയാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. ബിജെപി അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ തലകീഴായി കെട്ടിത്തൂക്കും.ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ ഓരോരുത്തരെയായി കണ്ടെത്തി രാജ്യത്ത് നിന്ന് പുറത്താക്കും. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കും. അടുത്ത മുഖ്യമന്ത്രി ഈ മണ്ണിൽ നിന്നുള്ള മകൻ തന്നെയായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
Source link


