CINEMA

രണബാലി സെറ്റിൽ വിരോഷിന് വരവേൽപ്പ്


ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​ര​ണ​ബാ​ലി​​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​സെ​റ്റി​ൽ​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​യ്ക്കും​ ​ര​ശ്മി​ക​ ​മ​ന്ദാ​ന​യ്ക്കും​ ​ഗം​ഭീ​ര​ ​വ​ര​വേ​ൽ​പ്പ്.​ ​ചി​ത്ര​ത്തി​ൽ​ ​’​ര​ണ​ബാ​ലി​”​യാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ ​വി​ജ​യ് ​യും​ ​’​ജ​യ​മ്മ​”യാ​യെ​ത്തു​ന്ന​ ​ര​ശ്മി​ക​യും​ ​വി​വാ​ഹ​ത്തി​ന് ​ശേ​ഷം​ ​ലൊ​ക്കേ​ഷ​നി​ൽ​ ​തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു​ ​ഈ​ ​സ​ർ​പ്രൈ​സ് ​സ്വീ​ക​ര​ണം.​ ​
ന​വ​ദ​മ്പ​തി​ക​ളെ,​ ​കേ​ക്ക് ​മു​റി​ച്ചും​ ​പൂ​ച്ചെ​ണ്ടു​ക​ൾ​ ​ന​ൽ​കി​യു​മാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​സ്വീ​ക​രി​ച്ച​ത്.​ ​ഇ​വ​രു​ടെ​ ​കെ​മി​സ്ട്രി​ ​വീ​ണ്ടും​ ​സ്ക്രീ​നി​ൽ​ ​കാ​ണാ​നു​ള്ള​ ​ആ​കാം​ക്ഷ​യി​ലാ​ണ് ​ആ​രാ​ധ​ക​ർ.​ ​ ​ ​വി​വാ​ഹ​മം​ഗ​ളാ​ശം​സ​ക​ൾ​ ​മി.​ആ​ൻ​ഡ് ​മി​സി​സ് ​ര​ണ​ബാ​ലി,​ ​ഒ​രു​ ​ശാ​ശ്വ​ത​ ​ബ​ന്ധം​”​ ​എ​ന്നാ​ണ് ​അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ ​ഇ​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ളോ​ടൊ​പ്പം​ ​വി​ശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​ ​ഇ​ന്ത്യ​ൻ​ ​സി​നി​മാ​ലോ​കം​ ​ഏ​റെ​ ​ആ​കാം​ക്ഷ​യോ​ടെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​ചി​ത്ര​മാ​ണ് ​രാ​ഹു​ൽ​ ​സംക്രിത്യൻ സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​’​ര​ണ​ബാ​ലി​” . സെപ്തം​ബ​ർ​‌​ 11​നാ​ണ് ​റി​ലീ​സ് .​ ​
വി​വാ​ഹ​ശേ​ഷം​ ​വി​ജ​യ് ​യും​ ​ര​ശ്മി​ക​യും​ ​ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ ​ആ​ദ്യ​ ​ചി​ത്രം​ ​കൂ​ടി​യാ​ണി​ത്.​ ​ഇ​രു​വ​രു​ടേ​യും​ ​ക​രി​യ​റി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യി​രി​ക്കും​ ​ര​ണ​ബാ​ലി​യി​ലേ​ത് ​എ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.​ ​പ​ത്തൊ​ൻ​പ​താം​ ​നൂ​റ്റാ​ണ്ടി​ലെ​ ​യ​ഥാ​ർ​ത്ഥ​ ​ച​രി​ത്ര​ ​സം​ഭ​വ​ങ്ങ​ളെ​ ​ആ​സ്പ​ദ​മാ​ക്കി​യാ​ണ് ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഗീ​താ​ ​ഗോ​വി​ന്ദം​,​ ​’​ഡി​യ​ർ​ ​കോ​മ്രേ​ഡ്’​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​വി​ജ​യ്‌​യും​ ​ര​ശ്മി​ക​യും​ ​ഒ​ന്നി​ക്കു​ന്ന​ ​മൂ​ന്നാ​മ​ത്തെ​ ​ചി​ത്ര​മാ​ണി​ത്.​ ​’​ദി​ ​മ​മ്മി​’​യി​ലൂ​ടെ​ ​ലോ​ക​പ്ര​ശ​സ്ത​നാ​യ​ ​ഹോ​ളി​വു​ഡ് ​ന​ട​ൻ​ ​അ​ർ​നോ​ൾ​ഡ് ​വോ​സ്ലൂ​ ​ആ​ണ് ​പ്ര​ധാ​ന​ ​വി​ല്ല​ൻ.​ ​മൈ​ത്രി​ ​മൂ​വി​ ​മേ​ക്കേ​ഴ്സി​ന്റെ ​ബാ​ന​റി​ൽ​ ​ന​വീ​ൻ​ ​യെ​ർ​നേ​നി​യും​ ​വൈ.​ ​ര​വി​ശ​ങ്ക​റും​ ​ചേ​ർ​ന്നാണ് ​നി​ർ​മ്മാണം. ു​ൽ​ഷ​ൻ​ ​കു​മാ​ർ,​ ​ഭു​ഷ​ൻ​ ​കു​മാ​ർ,​ ​ടി​ ​സീ​രീ​സ് ​ചേ​ർ​ന്നാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​ക്യാ​മ​റ​:​ ​നീ​ര​വ് ​ഷാ,​ ​എ​ഡി​റ്റിം​ഗ്:​ ​കാ​ർ​ത്തി​ക​ ​ശ്രീ​നി​വാ​സ് ​ആ​ർ,പി.​ആ​ർ.​ഒ​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.


Source link

Back to top button