CINEMA

ബത്‌ലഹേം കുടുംബ യൂണിറ്റ് ഗോവയിൽ


നി​വി​ൻ​ ​പോ​ളി​ ,​​​ ​മ​മി​ത​ ​ബൈ​ജു​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​ഇ​നി​ ​ഗോ​വ​യി​ൽ​ ​ .​ ​ഇ​പ്പോ​ൾ​ ​ഷെ​ഡ്യൂ​ൾ​ ​ബ്രേ​ക്കി​ലാ​യ​ ​ചി​ത്രം​ ​ഏ​പ്രി​ൽ​ 18​ന് ​ശേ​ഷം​ ​ഗോ​വ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ഗോ​വ​യി​ൽ​ ​അ​ഞ്ചു​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​ത്തി​നു​ശേ​ഷം​ ​പാ​ക്ക​പ്പ് ​ആ​കും.​ ​ചാ​ല​ക്കു​ടി,​​​ ​പാ​ല​ക്കാ​ട് ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​ 93​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​ജ​നു​വ​രി​യിൽ ​ചാ​ല​ക്കു​ടി​യി​ൽ​ ​ആ​യി​രു​ന്നു​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.​ ​പ്രേ​മ​ലു​ ​എ​ന്ന​ ​ബ്ളോ​ക് ​ബ​സ്റ്റ​റി​നു​ശേ​ഷം​ ​ഗി​രീ​ഷ് ​എ.​ഡി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​റൊ​മാ​ന്റി​ക് ​കോ​മ​ഡി​ ​ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്നു.​ ​സം​ഗീ​ത് ​പ്ര​താ​പ്,​​​ ​സു​രേ​ഷ് ​കൃ​ഷ്ണ,​​​ ​ബി​ന്ദു​ ​പ​ണി​ക്ക​ർ,​​​ ​വി​ന​യ് ​ഫോ​ർ​ട്ട്,​​​ ​റോ​ഷ​ൻ​ ​ഷാ​ന​വാ​സ്,​​​ ​ശ്യാം​ ​മോ​ഹ​ൻ,​​​ ​ഷ​മീ​ർ​ ​ഖാ​ൻ,​​​ ​സ്രി​ന്ധ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.
ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​ശ്യാം​ ​പു​ഷ്ക​ര​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​പ്രേ​മ​ലു​വി​നു​ശേ​ഷം​ ​ഭാ​വ​ന​ ​സ്റ്റു​ഡി​യോ​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ആ​റാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​ബ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​ഓ​ണം​ ​റി​ലീ​സാ​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഗി​രീ​ഷ് ​എ.​ഡി​യും​ ​കി​ര​ൺ​ ​ജോ​സി​യും​ ​ചേ​ർ​ന്നാ​ണ് ​ര​ച​ന.​ ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​മാ​യ​ ​ത​ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ൾ​ക്ക് ​കി​ര​ൺ​ ​ജോ​സി​യോ​ടൊ​പ്പം​ ​ചേ​ർ​ന്നാ​ണ് ​ഗി​രീ​ഷ് ​എ.​ഡി​ ​ര​ച​ന​ ​നി​ർ​വ​ഹി​ച്ച​ത്.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​അ​ജ്‌​മ​ൽ​ ​സാ​ബു.​ഗാ​ന​ങ്ങ​ൾ​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​വി​ഷ്ണു​ ​വി​ജ​യ് ​ആ​ണ് ​സം​ഗീ​ത​ ​സം​വി​ധാ​നം,​ ​എ​ഡി​റ്റ​ർ​ ​ആ​കാ​ശ് ​ജോ​സ​ഫ് ,​ ​ഭാ​വ​ന​ ​റി​ലീ​സ് ​ആ​ണ് ​വി​ത​ര​ണം.


Source link

Back to top button