test del 5 copy of del 3
ദേശീയപാതയിൽ ഉയരപ്പാത പൊളിച്ചു നീക്കി ഫ്ലൈഓവർ നിർമാണം; 90 കോടി രൂപ അധികച്ചെലവ്

കൊല്ലം ∙ ജില്ലയിൽ 3 സ്ഥലങ്ങളിൽ ഉയരപ്പാത പൊളിച്ചു നീക്കി ഫ്ലൈഓവർ നിർമാണം. മൈലക്കാട്, മേവറം, കടവൂർ എന്നിവിടങ്ങളിലാണു കോൺക്രീറ്റ് തൂണുകളിൽ പാത നിർമിക്കുന്നത്. 90 കോടി രൂപയാണ് അധികച്ചെലവ്. മൈലക്കാട്ട് പൈലിങ് നടപടികൾ തുടങ്ങി. കടവൂർ, മേവറം എന്നിവിടങ്ങളിലും നിർമാണ നടപടികൾ ആരംഭിച്ചു. മൈലക്കാട്ട് നിലവിലുള്ള വയഡക്ടിൽ നിന്നു കൊട്ടിയം ഭാഗത്തേക്ക് 120 മീറ്റർ നീളത്തിലാണ് പുതിയ നിർമാണം. മേവറത്ത് നിലവിലുള്ളതിന്റെ ഇരുവശത്തുമായി 80 മീറ്റർ വീതം നീളത്തിൽ ഫ്ലൈ ഓവർ നിർമിക്കും. കടവൂരിൽ 440 മീറ്റർ നീളത്തിലാണ് നിർമാണം.
Source link


