CINEMA
ഹൃദയാഘാതം: പ്രശസ്ത ഗായിക ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബയ് : ഹൃദയാഘാതത്തെ തുടർന്ന് പ്രശസ്ത ഗായിക ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മുംബയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് ആശ ഭോസ്ലെയെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന 92 വയസുള്ള ഗായികയ്ക്ക് ഇന്ന് വൈകിട്ടോടെയാണ് ഹൃദയാഘാതം ഉണ്ടായത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡോക്ടർ പ്രതീത് സംദാനിയുടെ മേൽനോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. പിയാ തു അബ് തോ ആജാ, ജായിയേ ആപ് കഹാൻ ജായേഗംഗം, രംഗീല രേ, ഷരാര ഷരാര തുടങ്ങിയ എണ്ണമറ്റ ഹിറ്റ് ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഇഷ്ടഗായികയായി മാറിയ വ്യക്തിത്വമാണ് ആശ ഭോസ്ലെയുടേത്,
Source link


