LATEST NEWS
ഡീസലിന്റെ കയറ്റുമതി തീരുവ കൂട്ടി കേന്ദ്രം; വർധിപ്പിച്ചത് 34 രൂപ

ന്യൂഡൽഹി∙ ഡീസലിന്റെ കയറ്റുമതി തീരുവയിലും എക്സൈസ് തീരുവയിലും വർധനവ് വരുത്തി കേന്ദ്ര സർക്കാർ. ഡീസലിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 21.5 രൂപയിൽ നിന്ന് 55.5 രൂപ ആയാണ് ഉയർത്തിയത്. ഡീസലിന്റെ സ്പെഷൽ അഡീഷനൽ എക്സൈസ് തീരുവ ലീറ്ററിന് 24 ആയും, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ് 36 ആയും വർധിപ്പിച്ചു. വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ ലീറ്ററിന് 29.5 രൂപയിൽ നിന്ന് 42 രൂപയായും ഉയർത്തി.
Source link


