test del 5 copy of del 3

ബോട്ട് യാത്രകള്‍ക്കു കര്‍ശന സുരക്ഷ; ജീവന്‍രക്ഷാ ഉപകരണങ്ങളില്ലെങ്കിൽ 50,000 രൂപ വരെ പിഴ


തിരുവനന്തപുരം∙ അവധിക്കാലം ആരംഭിക്കുകയും കുട്ടികളുമൊത്തു കുടുംബാംഗങ്ങള്‍ യാത്രകള്‍ നടത്തുകയും ചെയ്യുമ്പോള്‍ ബോട്ട് യാത്രകള്‍ക്കു കര്‍ശന സുരക്ഷ ഉറപ്പാക്കാന്‍ കേരള മാരിടൈം ബോര്‍ഡ്. ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കു കര്‍ശനമായ പിഴയും ശിക്ഷയും ഉറപ്പാക്കാനാണു നീക്കം. ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഇല്ലാതെ ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ പാടില്ല. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ബോട്ടില്‍ ഇല്ലാത്ത പക്ഷം 50,000 രൂപ വരെയാണ് പിഴ.നിയമലംഘനം കണ്ടെത്താന്‍ മൂന്നു തലത്തിലുള്ള പരിശോധനയാണു നടത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും ഉള്‍നാടന്‍ ജലയാനങ്ങള്‍ നിയന്ത്രിക്കാന്‍ വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, കൊടുങ്ങല്ലൂര്‍, ബേപ്പൂര്‍, അഴീക്കല്‍ എന്നീ ആറ് പോര്‍ട്ട് ഓഫ് റജിസ്ട്രികളാണുള്ളത്. ഇവിടുത്തെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മാസത്തില്‍ കുറഞ്ഞതു രണ്ടു തവണ പരിശോധന നടത്തും. കൂടാതെ റീജനല്‍ പോര്‍ട്ട് ഓഫിസറും സ്‌റ്റേറ്റ് സ്‌ക്വാഡും പരിശോധന നടത്തിയാണു സുരക്ഷ ഉറപ്പാക്കുന്നത്.


Source link

Back to top button