NEWS

ആരും കാണാത്ത ആ ‘രഹസ്യ അറ’ തുറന്ന് ഉത്തര കൊറിയ; ലോകത്തെ ഞെട്ടിച്ച് കിം ജോങ് ഉൻ


ലോകരാജ്യങ്ങളെ ഒന്നടങ്കം മുനയിൽ നിർത്തിക്കൊണ്ട്, അടുത്ത നീക്കവുമായി ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. നൂറുകണക്കിന് സെൻട്രിഫ്യൂജ് ട്യൂബുകളും പൈപ്പുകളും നിറഞ്ഞ ഒരു അതീവ രഹസ്യ ആണവ ഉത്പാദന കേന്ദ്രത്തിന്റെ (Nuclear materials production factory) ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടാണ് ഇത്തവണ സമൂഹത്തെ അമ്പരപ്പിച്ചിരിക്കുന്നത്. പ്ലാന്റിലെ ഇടുങ്ങിയ ഇടനാഴികളിലൂടെ കിം ജോങ് ഉൻ ആത്മവിശ്വാസത്തോടെ നടന്നു നീങ്ങുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഈ ആശങ്കകൾ ഉയരുന്നത്.ലോകരാജ്യങ്ങളുടെ കടുത്ത ഉപരോധങ്ങൾക്കിടയിലും ആണവ പ്രതിരോധ ശേഷി അതിവേഗം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനമാണ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നടത്തിയിരിക്കുന്നത്. രാജ്യത്ത് പുതുതായി പ്രവർത്തനമാരംഭിച്ച ആണവ ഉത്പാദന കേന്ദ്രം സന്ദർശിച്ച ശേഷമാണ് കിം ജോങ് ഉന്നിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.പുതുതായി ഉദ്ഘാടനം ചെയ്ത പ്ലാന്റിന്റെ കൃത്യമായ സ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ യോങ്ബിയോൺ (Yongbyon), കാങ്‌സൺ (Kangson), കുസോങ് (Kusong) എന്നീ മൂന്ന് തന്ത്രപ്രധാന മേഖലകളിലാണ് വടക്കൻ കൊറിയയുടെ പ്രധാന യുറേനിയം സംപുഷ്ടീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്നാണ്  പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഇതിന് പുറമെയാണ് ആണവായുധങ്ങൾക്കാവശ്യമായ ഇന്ധനവും മറ്റ് സാമഗ്രികളും കൂടുതൽ വേഗതയിൽ നിർമ്മിക്കാൻ ശേഷിയുള്ള പുതിയ അത്യാധുനിക ഫാക്ടറി കൂടി ഇപ്പോൾ കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ സജ്ജമാക്കിയിരിക്കുന്നത്.


Source link

Back to top button