NEWS

കിഫ്ബിയെ ‘കണ്ണൂർ‌ വികസന ബോർഡാക്കി’ പിണറായി സർക്കാർ; ബാധ്യത 56,000 കോടിയെന്ന് ധവളപത്രം, ‘മൂക്കുകയറിടാൻ’ സതീശൻ സർക്കാർ


കിഫ്ബിയെ ഇങ്ങനെ കയറൂരിവിടരുത്. കിഫ്ബി അനുവദിച്ച ഫണ്ടിന്റെ 19 ശതമാനവും കിട്ടിയത് കണ്ണൂരിന്. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിനേക്കാൾ കൂടിയ പലിശനിരക്കിൽ. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയുടെ മേശപ്പുറത്തുവച്ച ധവളപത്രത്തിൽ കിഫ്ബിയെക്കുറിച്ചുള്ളത് അടിമുടി വിമർശനം. സംസ്ഥാന ബജറ്റിന്റെ സാമ്പത്തിക പരിമിതികളെ മറികടക്കാൻ കഴിയുന്ന ധീരമായ കണ്ടെത്തലായിരുന്നു കിഫ്ബിയെങ്കിലും അതിന്റെ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ടെന്ന് ധവളപത്രം പറയുന്നു. കിഫ്ബി വായ്പകൾ ഇപ്പോൾ സർക്കാരിന്റേതായാണ് പരിഗണിക്കുന്നത്. സർക്കാരിനേക്കാൾ കൂടിയ നിരക്കിലാണ് കിഫ്ബി വായ്പയെടുത്തത്. പദ്ധതിയുടെ വിതരണത്തിൽ രാഷ്ട്രീയത്തിന് മുൻഗണന നൽകി. വായ്പയുടെ തിരിച്ചടവിനും പദ്ധതികൾക്ക് പണം കണ്ടെത്താനുമായി 56,000 കോടി രൂപയുടെ സംയുക്ത ബാധ്യതയാണ് കിഫ്ബി വരുത്തിവച്ചത്. പൂർണമായ ആഘാതം പിന്നീടേ മനസിലാകൂ.കിഫ്ബിയുടെ കടവും ചെലവും


Source link

Back to top button