test del 5 copy of del 3
സ്വർണവില കേരളത്തിൽ കൂടി; ‘സമാധാന’ ചർച്ചയ്ക്ക് മുൻപേ ഇടിഞ്ഞ് രാജ്യാന്തര വില, ഇനി മുന്നിൽ വൻ തകർച്ച?

സ്വർണവില ആഭരണപ്രിയർക്ക് നിരാശ പകർന്നും നിക്ഷേപകർക്ക് പ്രതീക്ഷ സമ്മാനിച്ചും വീണ്ടും കൂടുന്നു. കേരളത്തിൽ ഇന്നുരാവിലെ ഗ്രാമിന് 75 രൂപ വർധിച്ച് വില 14,025 രൂപയായി. 600 രൂപ ഉയർന്ന് 1,12,200 രൂപയാണ് പവൻവില. സമാധാനം പിറന്നാൽ വില മേലോട്ട്യുഎസിൽ ഫെബ്രുവരിയിലെ പണപ്പെരുപ്പം ജനുവരിയിലെ 0.3ൽ നിന്ന് 0.4 ശതമാനമായി ഉയർന്നെന്ന് കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് (ബിഇഎ) വ്യക്തമാക്കി. ഇന്ധനവില വർധനമൂലം പണപ്പെരുപ്പം ഇനിയും കൂടാമെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വിലയിരുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ, അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിലെങ്ങും ഫെഡറൽ റിസർവ് കുറയ്ക്കില്ല. ഇത് സ്വർണവിലയെ താഴ്ത്തിയേക്കാം.
Source link


