NATIIONAL

3 ഓവർ, 4 റൺസ്, 9 വിക്കറ്റ്: ട്വന്റി20 ക്രിക്കറ്റിൽ ഇതാദ്യം; ചരിത്രം കുറിച്ച് 21കാരി ലോറ കാർഡോസോ


ഗാബോറൻ (ബോട്സ്വാന) ∙ രാജ്യാന്തര ട്വന്റി20 മത്സരത്തിൽ 9 വിക്കറ്റ് നേട്ടം, 5 പന്തുകൾക്കിടെ 5 വിക്കറ്റുകൾ… ബ്രസീലിന്റെ വനിതാ ക്രിക്കറ്റ് താരം ലോറ കാർഡോസോ ഇന്നലെ സ്വന്തം പേരിൽ കുറിച്ചത് ലോക ക്രിക്കറ്റിലെ 2 ചരിത്ര നേട്ടങ്ങൾ. കാൽഹരി വനിതാ ട്വന്റി20 ടൂർണമെന്റിൽ ലെസോതോയ്ക്കെതിരായ മത്സരത്തിലായിരുന്നു മീഡിയം പേസറായ ലോറയുടെ റെക്കോർഡ് ബോളിങ് പ്രകടനം.പുരുഷ, വനിതാ വിഭാഗങ്ങളിലായി രാജ്യാന്തര ട്വന്റി20യിൽ 9 വിക്കറ്റ് നേടുന്ന ആദ്യ ബോളറാണ് ഇരുപത്തൊന്നുകാരി ലോറ. കഴിഞ്ഞവർഷം മ്യാൻമറിനെതിരായ മത്സരത്തിൽ 8 വിക്കറ്റ് നേടിയ ഭൂട്ടാന്റെ വനിതാ താരം സോനം യെഷെയുടെ പേരിലായിരുന്നു നിലവിലെ റെക്കോർഡ്.


Source link

Back to top button