CINEMA
‘സിനിമ വിട്ടു, ബിസിനസുകാരനുമായുള്ള രഹസ്യവിവാഹത്തിൽ തൃഷയ്ക്ക് നാല് കുട്ടികൾ’; പ്രതികരിച്ച് നടി

കഴിഞ്ഞദിവസമാണ് നടി തൃഷ അഭിനയം നിർത്തുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇപ്പോഴിതാ അതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് തൃഷ. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം. ‘ഞാൻ സിനിമ ഉപേക്ഷിച്ചെന്നും ഒരു വലിയ ധനികനായ ബിസിനസുകാരനെ വിവാഹം കഴിച്ചെന്നും എനിക്ക് രണ്ട് വയസുള്ള നാല് കുട്ടികൾ ഉണ്ടെന്നും കേൾക്കുന്നു. ഇനി ഞാൻ എന്തെങ്കിലും ബാക്കിയുണ്ടോ? അതോ ഇന്നത്തെ സാങ്കൽപ്പിക കഥകളുടെ ക്വാട്ട കഴിഞ്ഞോ’ – എന്നായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
Source link


