CINEMA
പശ്ചിമേഷ്യൻ സംഘർഷം; ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ച് എയർ ഇന്ത്യ: യാത്രക്കാർക്ക് വൻ തിരിച്ചടി

ന്യൂഡൽഹി: വിമാനയാത്രക്കാർക്ക് തിരിച്ചടിയായി ഇന്ധന സർചാർജ് വർദ്ധിപ്പിച്ച് എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്നാണ് തീരുമാനം. ആഭ്യന്തര റൂട്ടുകളിൽ ദൂരത്തിനനുസരിച്ചുള്ള പുതിയ നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ ബാരലിന് 99.40 ഡോളറായിരുന്ന വിമാന ഇന്ധന വില മാർച്ച് അവസാനത്തോടെ 195.19 ഡോളറായി ഉയർന്നിരുന്നതിനെ തുടർന്നാണ് പുതിയ നീക്കം. ഏകദേശം 100 ശതമാനം വർദ്ധനവാണ് ഇന്ധന വിലയിൽ ഉണ്ടായത്. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷാവസ്ഥയാണ് ഇന്ധന വിപണിയെ തകിടം മറിച്ചത്. വില കമ്പനികൾക്ക് താങ്ങാനാവുന്നതിലും അപ്പുറമായതിനാൽ അതിന്റെ ഒരു ഭാഗം യാത്രക്കാരിൽ നിന്ന് ഈടാക്കാൻ നിർബന്ധിതരായിരിക്കുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു. നാളെ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ഇതുവരെ ആഭ്യന്തര സർവീസുകളിൽ ഒരേ നിരക്കിലായിരുന്നു സർചാർജ് ഈടാക്കിയിരുന്നതെങ്കിൽ ഇനി മുതൽ യാത്രയുടെ ദൂരത്തിന് അനുസരിച്ചായിരിക്കും തുക നിശ്ചയിക്കുക. പുതുക്കിയ നിരക്കുകൾ പ്രകാരം 500 കിലോമീറ്റർ വരെയുള്ള ഹ്രസ്വദൂര യാത്രകൾക്ക് 299 രൂപയാണ് അധികമായി നൽകേണ്ടി വരിക. 501 മുതൽ 1,000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 399 രൂപയും, 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 549 രൂപയും സർചാർജ് ഇനത്തിൽ ഈടാക്കും.
Source link


