NATIIONAL

തലകുനിച്ച് മടങ്ങി സഞ്ജു, പിന്നിൽ കണ്ണടച്ച് നിരാശനായി കോലി; വിക്കറ്റ് ആഘോഷമില്ല: വൈറലായി വിഡിയോ


ബെംഗളൂരു∙ ഐപിഎലിൽ സഞ്ജു സാംസന്റെ മിന്നും പ്രകടനത്തിനായി ആരാധകരുടെ കാത്തിരിപ്പ് നീളുകയാണ്. ട്വന്റി ലോകകപ്പിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റിന്റെ തിളക്കത്തോടെ ഐപിഎലിനെത്തിയ സഞ്ജുവിന് പക്ഷേ പുതിയ തട്ടകമായ ചെന്നൈ സൂപ്പർ കിങ്സിൽ ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. മൂന്നു മത്സരങ്ങളിൽ ഓപ്പണറായി ഇറങ്ങിയിട്ടും ഒരു ഇന്നിങ്സിൽ പോലും രണ്ടക്കം കടന്നില്ല താരം. രാജസ്ഥാൻ റോയൽസിനെതിരായ ആദ്യ മത്സരത്തിൽ 6(7), പഞ്ചാബിനെതിരെ 7(7), ബെംഗളൂരുവിനെതിരെ 9 (5) എന്നിങ്ങനെയാണ് സഞ്ജുവിന്റെ സ്കോറുകൾ.മത്സരത്തിൽ 43 റൺസിനാണ് ചെന്നൈയെ ബെംഗളൂരു തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു, ടിം ഡേവിഡ് (25 പന്തിൽ 70 നോട്ടൗട്ട്), ദേവ്ദത്ത് പടിക്കൽ (29 പന്തിൽ 50), രജത് പാട്ടിദാർ (19 പന്തിൽ 48 നോട്ടൗട്ട്) എന്നിവരുടെ ബലത്തിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 250 റൺസ്. സീസണിലെ ഏറ്റവുമുയർന്ന ടീം ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിൽ തുടക്കം പാളിയെങ്കിലും അവസാന നിമിഷംവരെ പൊരുതിയ ചെന്നൈയുടെ പ്രതീക്ഷകൾ 207 റൺസിൽ അവസാനിച്ചു.സഞ്ജു സാംസനെ പലപ്പോഴും പ്രശംസിച്ചിട്ടുള്ള താരമാണ് വിരാട് കോലി. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെ പ്ലെയർ ഓഫ് ദ് ടൂർണമെന്റായ സഞ്ജുവിനെ കോലി അഭിനന്ദിച്ചിരുന്നു. ‘‘അസാമാന്യ പ്രകടനം, മാൻ ഓഫ് ദ് ടൂർണമെന്റാകാൻ ഏറ്റവും അർഹനാനായ ആളാണ് സഞ്ജു സാംസൺ. ടീമിന് ആവശ്യമുള്ള ഘട്ടത്തിൽ നീ മികച്ച പ്രകടനം പുറത്തെടുത്തു. നിന്നെക്കുറിച്ച് ഓർത്ത് വലിയ സന്തോഷം ചേട്ടാ.’’ ലോകകപ്പ് ഫൈനൽ വിജയത്തിനു പിന്നാലെ കോലി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.


Source link

Back to top button