NATIIONAL
ശുഭ്മൻ ഗിൽ പരുക്കേറ്റ് പുറത്ത്, ഗുജറാത്ത് ടൈറ്റൻസിനു പുതിയ ക്യാപ്റ്റൻ, രാജസ്ഥാനു ബാറ്റിങ്

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ശനിയാഴ്ചത്തെ രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നയിക്കാൻ അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ. ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പരുക്കേറ്റതോടെയാണ് റാഷിദ് ഖാന്‍ ക്യാപ്റ്റന്‍സി ചുമതല ഏറ്റെടുത്തത്. മത്സരത്തിൽ ടോസ് വിജയിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് ബാറ്റിങ് തിരഞ്ഞെടുത്തു. രാജസ്ഥാൻ റോയൽസിൽ രണ്ടു മാറ്റങ്ങളുണ്ട്. തുഷാർ ദേശ്പാണ്ഡെയും ശുഭം ദുബെയും ഇന്നു കളിക്കാനിറങ്ങും. ബ്രിജേഷ് ശർമയും രവി ബിഷ്ണോയിയും പുറത്തിരിക്കും. ഗുജറാത്ത് ടൈറ്റൻസിൽ ഗില്ലിനു പകരം കുമാർ കുശാഗ്ര കളിക്കാനിറങ്ങും.രാജസ്ഥാൻ റോയൽസ് പ്ലേയിങ് ഇലവൻ– വൈഭവ് സൂര്യവംശി, യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഷിമ്രോൺ ഹെറ്റ്മിയർ, ഡോനോവൻ ഫെറേറ, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രെ ബർഗർ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ.
Source link


