CINEMA
കൊച്ചിയിൽ ഇന്ത്യ ഹോംഗ്കോംഗിനോട്

ഇന്ത്യ Vs ഹോംഗ്കോംഗ് ഫുട്ബാൾ മത്സരം ഇന്ന് രാത്രി 7 മുതൽ കൊച്ചിയിൽ കൊച്ചി: പത്തുവർഷത്തിന് ശേഷം ഇന്ത്യൻ ഫുട്ബാൾ ടീം കൊച്ചിയുടെ മണ്ണിൽ പന്തുതട്ടാനിറങ്ങുന്നു. എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഹോംഗ്കോംഗുമായുള്ള അവസാന മത്സരത്തിനാണ് ഇന്ന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയാകുന്നത്. കിക്കോഫ് രാത്രി ഏഴിനാണ് .ഗ്രൂപ്പ് റൗണ്ടിലെ ഇന്ത്യയുടെ ആറാം മത്സരമാണിത്. സിംഗപ്പൂരും ഹോംഗ്കോംഗും ബംഗ്ളാദേശും അടങ്ങുന്ന ഗ്രൂപ്പ് സിയിൽ ഇതുവരെ കളിച്ച അഞ്ചുമത്സരങ്ങളിൽ മൂന്നിലും തോൽവി. രണ്ട് സമനിലകൾ. ഒരു ജയമെങ്കിലും നേടി നാണക്കേട് മാറ്റാനാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ ജൂണിൽ എവേമാച്ചിൽ ഇന്ത്യ ഹോംഗ്കോംഗിനോട് ഒരു ഗോളിന് തോറ്റിരുന്നു. എന്നാൽ ഹോംഗ്കോംഗിനും യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.
Source link


