CINEMA
ബാച്ച്ലർ പാർട്ടി 2 വിൽ നസ്ളിന്റെ നായിക ഹൻസിക കൃഷ്ണ

സംവിധായകൻ അമൽ നീരദിന്റെ കൾട്ട് പദവി നേടിയ ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗം ബാച്ച്ലർ പാർട്ടി D’EUX എന്ന ചിത്രത്തിൽ നസ്ളിന്റെ നായികയായി ഹൻസിക കൃഷ്ണ.
നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിന്റെ ഇളയ മകളാണ് ഹൻസിക . ചേച്ചിമാരായ അഹാനയ്ക്കും ഇഷാനിക്കു ശേഷം കൃഷ്ണകുമാറിന്റെ വീട്ടിൽ നിന്ന് സിനിമയിൽ എത്തുന്ന താരം ആണ് ഹൻസിക.
ലൂക്ക സിനിമയിൽ അഹാന കൃഷ്ണയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹൻസിക ആയിരുന്നു സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരം ആണ് ഹൻസിക.
ഹൻസികയുടെ ഡാൻസ് റീലുകൾ എപ്പോഴും വൈറലാകാറുണ്ട്. അതേസമയം ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗത്തിൽ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലിംകുമാർ, നദിയ മൊയ്തു, ജ്യോതിർമയി, രജിഷ വിജയൻ തുടങ്ങി നീണ്ട താരനിര തന്നെയുണ്ട്.
ഉണ്ണി ആർ. രചന നിർവഹിക്കുന്നു. അപ്പു പ്രഭാകർ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീതവും നിർവഹിക്കുന്നു.
അമൽ നീരദ് പ്രൊഡക്ഷൻസും ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും അൻവർ റഷീദും ചേർന്നാണ് നിർമ്മാണം. എഡിറ്റർ: വിവേക് ഹർഷൻ, പൂജ റിലീസായി ഒക്ടോബർ 15ന് റിലീസ് ചെയ്യും.
അമൽ നീരദ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ കോമഡി ആക്ഷൻ ചിത്രമാണ് ബാച്ച്ലർ പാർട്ടി. ആസിഫ് അലി, റഹ്മാൻ, ഇന്ദ്രജിത്ത്,. കലാഭവൻ മണി, വിനായകൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഇന്നും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
Source link


