CINEMA
സിനിമയിൽ പുതിയ തുടക്കം, വിസ്മയക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

മകൾ വിസ്മയക്ക് പിറന്നാൾ ആശംസയുമായി നടൻ മോഹൻലാൽ.സമൂഹമാദ്ധ്യമത്തിലൂടെയാണ് മോഹൻലാലിന്റെ ആശംസ.’ജന്മദിനാശംസകൾ, പ്രിയപ്പെട്ട മായക്കുട്ടി. ഈ വർഷം മനോഹരമായ ഒരു പുതിയ തുടക്കമാണ്. പുതിയ സ്വപ്നങ്ങൾ രൂപംകൊള്ളുന്നു, സിനിമയിലേക്കുള്ള നിന്റെ യാത്ര ആരംഭിക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആ ആവേശത്തിലും ധൈര്യത്തിലും എനിക്ക് വളരെ അഭിമാനമുണ്ട്. ഈ വർഷം ലോകം നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുന്ന വർഷമാകട്ടെ. സ്നേഹം,അച്ചാ” എന്ന് മോഹൻലാൽ കുറിച്ചു.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്നചിത്രത്തിലൂടെ ആണ് വിസ്മയ മലയാള സിനിമയിലേക്ക് എത്തുന്നത്. തുടക്കത്തിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ലെന്നും ഒരു കുഞ്ഞ് സിനിമയാണ് തുടക്കമെന്നും ജൂഡ് ആന്തണി ജോസഫ് നേരത്തേ പറഞ്ഞിരുന്നു.
ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 37-ാം ചിത്രമാണ് ഇത്. 2018 എന്ന ബ്ളോക് ബസ്റ്ററിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് മറ്റൊരു പ്രത്യേകത.
Source link


