CINEMA
കാണാത്ത ലുക്കിൽ അനൂപ് മേനോൻ, വൈൽഡിൽ നായിക സാറ സ്റ്റീഫൻ

അനൂപ് മേനോൻ നായകനാവുന്ന വൈൽഡ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ഇതുവരെ കാണാത്ത ലുക്കിൽ ആണ് അനൂപ് മേനോൻ. സാറ സ്റ്റീഫൻ നായികയാവുന്ന ചിത്രം അലി സഫർ സംവിധാനം ചെയ്യുന്നു. പോയിന്റ് ബ്ളാങ്ക് ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോൺസെപ്റ്റ്. പോസ്റ്റർ പുറത്തിറങ്ങി.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് അനൂപ് മേനോൻ അറിയിച്ചു.അതേസമയം ഇൗ തനിനിറം ആണ് അനൂപ് മേനോൻ നായകനായി അവസാനം റിലീസ് ചെയ്ത ചിത്രം. എസ്.ഐ ഫെലിക്സ് ലോപ്പസ് എന്ന കേന്ദ്ര കഥാപാത്രത്തെ അനൂപ് മേനോൻ അവതരിപ്പിച്ച ചിത്രം രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്നു.
Source link


