CINEMA
ഈ കൊച്ചു കേരളത്തിൽ… വാഴ II ലിറിക്കൽ വീഡിയോ

സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ”വാഴ II - ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് ” എന്ന ചിത്രത്തിലെ ” ഈ കൊച്ചു കേരളത്തിൽ….” എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു.
നവാഗതനായ സവിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാഷിർ,അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗ്ഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും അണിനിരക്കുന്നു.
തിരക്കഥയും സംഭാഷണവും വിപിൻ ദാസ് എഴുതുന്നു. ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രം ഡബ്ളയു.ബി.ടി.എസ് പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം,സാഹു ഗാരപാട്ടി, പി.ബി അനീഷ്, ആദർശ് നാരായൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിർവഹിക്കുന്നു.
എഡിറ്റർ-കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കനിഷ്ക ഗോപി ഷെട്ടി,പ്രൊഡക്ഷന്‍ കൺട്രോളർ-റിന്നി ദിവാകർ, കല -ബാബു പിള്ള, മേക്കപ്പ് -സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, വിതരണം- ഐക്കൺ സിനിമാസ്. പി .ആർ .ഒ എ. എസ്. ദിനേശ്.
Source link



