TRAVEL
ആനന്ദ് മഹീന്ദ്രയെ അദ്ഭുതപ്പെടുത്തിയ തടാകം; ഓരോ സീസണിലും മാറുന്ന ലോക്തക്

മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇക്കഴിഞ്ഞ ദിവസം തന്റെ ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെച്ചൊരു വീഡിയോ വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. മണിപ്പൂരിലെ ലോക്തക് എന്ന മനോഹരമായ തടാകത്തെക്കുറിച്ചുള്ള വീഡിയോയാണത്. ‘തികച്ചും അയഥാർഥം’ എന്നാണ് അദ്ദേഹം അതിനൊപ്പം കുറിച്ചത്. ആ തടാകത്തിന്റെ രൂപഭാവങ്ങളാണ് അദ്ദേഹത്തെ അദ്ഭുതപ്പെടുത്തിയത്. ”യഥാർഥത്തിൽ അയഥാർഥമായത് ഇന്ത്യയിലെ താമതമ്യേന അജ്ഞാതവും മാന്ത്രികവുമായ സ്ഥലങ്ങളുടെ എണ്ണമാണ്”.
ഈ പോസ്റ്റ് പങ്കുവെച്ചതോടെ ആളുകൾ അതിനു താഴെ കമന്റുകളുമായെത്തി. ‘ഇതൊരു പെയിന്റിങ് പോലെ മനോഹരം, ഇന്ത്യ എത്ര അദ്ഭുതമാണ്, ഒളിഞ്ഞിരിക്കുന്ന രത്നങ്ങൾ നിറഞ്ഞ ഇന്ത്യ….’ കമന്റുകൾ നീളുന്നു.
Source link



