LATEST

യു.എസ്-ഇറാൻ ആണവ ചർച്ചയിൽ പുരോഗതിയെന്ന് സൂചന

ജനീവ: യു.എസ്-ഇറാൻ സംഘർഷം ഒഴിവാക്കാനായി ഇന്നലെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ തുടങ്ങിയ ആണവ ചർച്ചയിൽ പുരോഗതിയെന്ന് റിപ്പോർട്ട്. പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങളിൽ പുരോഗതിയുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലെ സംഘം സൂചന നൽകി. ഒമാന്റെ മദ്ധ്യസ്ഥതയിൽ പരോക്ഷമായാണ് ചർച്ച.

ഉപരോധങ്ങളിൽ ഇളവ് ലഭിക്കാൻ ആണവ പദ്ധതിയെ നിയന്ത്രിക്കാൻ ഇറാൻ തയ്യാറാണ്. എന്നാൽ സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം തുടരാൻ അവകാശമുണ്ടെന്നാണ് ഇറാന്റെ പക്ഷം. ഉപാധികളോടെ നിശ്ചിത കാലയളവിലേക്ക് സമ്പുഷ്ടീകരണം നിറുത്തിവയ്ക്കാനുള്ള സാദ്ധ്യതകളും ചർച്ച ചെയ്യുന്നുണ്ട്. അതേ സമയം, ബാലിസ്റ്റിക് മിസൈൽ പദ്ധതി നിയന്ത്രിക്കണമെന്ന യു.എസ് ആവശ്യം അംഗീകരിക്കാൻ ഇറാൻ തയ്യാറല്ല.


Source link

Related Articles

Back to top button