BUSINESS

പവന് 25320 രൂപയുടെ ഇടിവ്; സ്വർണ്ണത്തിന് ഇതെന്തു പറ്റി? കേരളത്തിൽ വിലത്തകർച്ചയുടെ 2026, കാരണങ്ങൾ ഇങ്ങനെ


കേരളത്തിലെ സ്വർണ്ണ വിലയിൽ 2026ൽ ഉണ്ടായത് ഒരു ദശാബ്ദത്തിലെ തന്നെ കനത്ത ഇടിവ്. ഈ വർഷം ഇതു വരെ ഒരു പവൻ സ്വർണ്ണത്തിന് 25,320 രൂപയും, ഗ്രാമിന് 3,165 രൂപയുമാണ് വില കുറഞ്ഞിരിക്കുന്നത്. ഇതിനുള്ള കാരണങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്. സ്വർണ്ണ വില – ഈ വർഷത്തെ തകർച്ച ഇങ്ങനെഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സംസ്ഥാനത്തെ സ്വർണ്ണ വില. പവന് 1,05,840 രൂപയും, ഗ്രാമിന് 13,230 രൂപയുമാണ് വില. ഈ വർഷം ജനുവരി 29ാം തിയ്യതിയാണ് കേരളത്തിലെ സ്വർണ്ണ വില സർവ്വകാല ഉയരത്തിലെത്തിയത്. അന്ന് പവന് 1,31,160 രൂപയും, ഗ്രാമിന് 16,395 രൂപയുമായിരുന്നു നിരക്കുകൾ. ഇവിടെ നിന്ന് ഇന്നത്തെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പവന് 25,320 രൂപ കുറഞ്ഞതായി കാണാം. ഇവിടെ രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. ആഗോളവില ഇക്കാലയളവിൽ സർവ്വകാല ഉയരമായ 5,417 ഡോളറിൽ നിന്ന് ഏകദേശം 24% ഇടിവ് നേരിട്ട് 4,061 ഡോളർ വരെ എത്തി നിൽക്കുന്നു. സ്വർണ്ണ വിലയിലെ ഇടിവ് – കാരണങ്ങൾപശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ലോകമെങ്ങും പണപ്പെരുപ്പ ഭീഷണി വർധിച്ചതാണ് സ്വർണ്ണത്തിന് സമീപ കാലത്ത് വലിയ തിരിച്ചടി നൽകിയത്. ഈ വർഷം യു.എസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് പലിശ നിരക്ക് ഒരു തവണ വർധിപ്പിച്ചേക്കുമെന്ന സൂചന നൽകിയതും കഴിഞ്ഞ ദിവസങ്ങളിലെ ഇടിവിന് കാരണമായി. യുദ്ധം കഴിഞ്ഞതോടെ തിരിച്ചു കയറ്റത്തിന് തുടക്കമിട്ട സ്വർണ്ണ വിലയിൽ യു.എസ് ഫെഡിന്റെ അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കാനുള്ള സാധ്യതകളാണ് തിരിച്ചടി നൽകിയത്. ഇവിടെ ഡോളർ കരുത്ത് നേടുന്നതാണ് സ്വർണ്ണത്തിന് വെല്ലുവിളിയാകുന്നത്. ആഗോള തലത്തിൽ സ്വർണ്ണ വ്യാപാരം നടക്കുന്നത് ഡോളറിലായതിനാൽ ഡോളർ കരുത്ത് നേടുന്നത് സ്വർണ്ണം വാങ്ങൽ ചെലവേറിയതാക്കി മാറ്റും. ഇവിടെ ഡിമാൻഡ് കുറയുകയും അതു വഴി വില താഴുകയുമാണ് ചെയ്യുക.കൂടാതെ, യു.എസ് പലിശ നിരക്കുകൾ ഉയരുന്നത് ബാങ്ക് നിക്ഷേപം, കടപ്പത്ര വരുമാനം എന്നിവ ഉയരാൻ കാരണമാകും. ഇത്തരം ഓപ്ഷനുകളിലേക്ക് നിക്ഷേപകർ തിരിയുന്നതും സ്വർണ്ണത്തെ സംബന്ധിച്ച് തിരിച്ചടിയാണ്. അതേ സമയം, താഴെ നിലവാരങ്ങളിൽ വാങ്ങൽ താല്പര്യമുണ്ടായാൽ (Dip Buying), സ്വർണ്ണ വില തിരിച്ചു കയറുകയും ചെയ്യാം.


Source link

Back to top button