NEWS

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം: കൗൺസിലറുടെ ഷർട്ട് വലിച്ചൂരിയെന്ന് ബിജെപി; വനിത അംഗങ്ങളെ കയ്യേറ്റം ചെയ്തെന്ന് കോൺഗ്രസ്


തിരുവനന്തപുരം∙ ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ കക്ഷികളായ സിപിഎമ്മും കോൺഗ്രസും പ്രതിഷേധിച്ചതോടെ കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ സംഘർഷം. യുഡിഎഫ് അംഗങ്ങൾ ഹാളിനകത്ത്  മാധ്യമങ്ങളോട് പ്രതികരിച്ചത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ തടഞ്ഞു. യുഡിഎഫ് കൗൺസിലർ ശബരിനാഥും ചെമ്പഴന്തി ഉദയനും തമ്മിൽ സംഘർഷമുണ്ടായി. ഉദയന്റെ ഷർട്ട് കീറിയതായി ബിജെപി ആരോപിച്ചു. വനിതാ അംഗങ്ങളെ ബിജെപി അംഗങ്ങൾ കയ്യേറ്റം ചെയ്തതായി യുഡിഎഫും ആരോപിച്ചു. കൗൺസിൽ 5 മിനിട്ടുകൊണ്ട് അവസാനിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പരുക്കേറ്റ സിപിഎം കൗൺസിലർമാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് വീൽചെയറിലാണ് കൗൺസിൽ യോഗത്തിനെത്തിയത്.


Source link

Back to top button