NEWS
പ്രതിശ്രുതവരനെ കൊല്ലാൻ ഗൂഗിളിൽ തിരഞ്ഞു, ചാറ്റ് നശിപ്പിച്ചിട്ടും പിടിവീണു; സിയയുടെ ലക്ഷ്യം ‘3 വർഷത്തെ സ്വാതന്ത്ര്യം’

ന്യൂഡൽഹി∙ യുവവ്യവസായി കേതൻ വിശാൽ അഗർവാളിനെ ലോഹ്ഗഡ് കോട്ടയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ വീണ്ടും വഴിത്തിരിവ്. ‘മൂന്ന് വർഷത്തെ സ്വാതന്ത്ര്യം’ ലഭിക്കാൻ വേണ്ടിയാണ് പ്രതിശ്രുത വധുവായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും കേതൻ അഗർവാളിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.സിയയുടെ കാമുകനായ ചേതൻ ചൗധരിക്ക് സ്വന്തം കരിയർ മെച്ചപ്പെടുത്താൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ആവശ്യമായിരുന്നു. കാത്തിരിക്കാൻ സിയയോട് ആവശ്യപ്പെട്ടു. എന്നാൽ സിയയും കേതനും തമ്മിലുള്ള വിവാഹം നവംബറിൽ നടത്താൻ കുടുംബം തീരുമാനിച്ചു. ഇതോടെ, വിവാഹത്തിന് ‘സമയം നേടിയെടുക്കാനുള്ള’ ഗൂഢാലോചനയുടെ ഭാഗമായി ഇരുവരും ലോഹഗഡ് കോട്ടയിൽനിന്നു കേതനെ തള്ളിയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.കുറ്റകൃത്യത്തിന് മുൻപും ശേഷവും സിയയും ചേതനും തങ്ങളുടെ ഫോണിലെ ചാറ്റ് ഹിസ്റ്ററി നശിപ്പിച്ചു. കഴിഞ്ഞ 18നു ലോഹ്ഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെയാണു കേതൻ കൊക്കയിൽ വീണു മരിച്ചത്. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞത്.
Source link


